Asianet News MalayalamAsianet News Malayalam

മാരുതി സുസുക്കി ഏപ്രിൽ മുതൽ കാറുകളുടെ വില വർധിപ്പിക്കും: കാരണം വിശദമാക്കി എക്സിക്യൂട്ടീവ് ഡയറക്ടർ

മോഡലുകളെ ആശ്രയിച്ച് നിരക്ക് വർദ്ധനവ് വ്യത്യാസപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MSI increase car price from April
Author
New Delhi, First Published Mar 23, 2021, 1:00 PM IST

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐ) കാറുകളുടെ വില അടുത്ത മാസം മുതൽ ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് അറിയിച്ചു.

“കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ എമിഷൻ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വന്നിരുന്നു. അതിനാൽ ചെലവുകൾ വർധിക്കാനിടയാക്കി, എന്നാൽ, കഴിഞ്ഞ വർഷത്തെ വിപണി സ്ഥിതി നല്ലതായിരുന്നില്ല, അതിനാൽ ഞങ്ങൾ അക്കാലത്ത് വില വർദ്ധിപ്പിച്ചില്ല. എന്നാൽ, ഇപ്പോൾ ഇൻപുട്ട് ചെലവ് ഗണ്യമായി വർദ്ധിച്ചു, പ്രത്യേകിച്ച് അസംസ്കൃത വസ്തുക്കളായ ഉരുക്ക്, പ്ലാസ്റ്റിക്, അപൂർവ ലോഹങ്ങൾ എന്നിവയ്ക്കായുളള ചെലവുകളും ഉയർന്നു, ”എംഎസ്ഐ എക്സിക്യൂട്ടീവ് ഡയറക്ടർ (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്) ശശാങ്ക് ശ്രീവാസ്തവ പിടിഐയോട് പറഞ്ഞു .

ചെലവ് വർദ്ധനവിന്റെ ആഘാതം നികത്താനാണ് ഈ വർഷം ജനുവരിയിൽ കമ്പനി വില ഉയർത്തിയത്.

“ഡിമാൻഡ് ഉത്തേജിപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചിരുന്നു, അതിനാലാണ് ഇൻപുട്ട് ചെലവ് ഉയർന്നതായിരിക്കില്ലെന്നും കുറയുമെന്നും പ്രതീക്ഷിച്ച് ജനുവരിയിൽ വിലവർദ്ധനവ് വളരെ ചെറിയ തുകയായി ഞങ്ങൾ നിലനിർത്തി. അസംസ്കൃത വസ്തുക്കളുടെ വില അടുത്ത ഏതാനും പാദങ്ങളിൽ ഉയർന്ന തോതിൽ തുടരുമെന്നാണ് ഇപ്പോൾ പ്രവചനങ്ങൾ. അതിനാൽ വളരെ വൈമനസ്യത്തോടെയാണ് ഏപ്രിൽ മുതൽ വില വർദ്ധിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചത്, ”ശ്രീവസ്തവ കുറിച്ചു.

മോഡലുകളെ ആശ്രയിച്ച് നിരക്ക് വർദ്ധനവ് വ്യത്യാസപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ ഉൽപ്പാ​ദന ചെലവുകളുടെ വർദ്ധനവ് കാരണം കഴിഞ്ഞ ഒരു വർഷമായി കമ്പനിയുടെ വാഹനങ്ങളുടെ വിലയെ പ്രതികൂലമായി ബാധിച്ചുവെന്ന് ഒരു റെഗുലേറ്ററി ഫയലിംഗിൽ നേരത്തെ മാരുതി പറഞ്ഞിരുന്നു.

“അതിനാൽ, 2021 ഏപ്രിലിൽ വിലവർദ്ധനവ് വഴി ഉപഭോക്താക്കൾക്ക് മേൽപ്പറഞ്ഞ അധികച്ചെലവിന്റെ ചില സ്വാധീനം കമ്പനി കൈമാറേണ്ടത് അനിവാര്യമായിരിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻപുട്ട് ചെലവ് വർദ്ധിച്ചതിനാൽ ഈ വർഷം ജനുവരി 18 ന് തിരഞ്ഞെടുത്ത മോഡലുകളുടെ വില 34,000 രൂപ വരെ ഉയർത്തുമെന്നായിരുന്നു വാഹന നിർമാതാവ് പ്രഖ്യാപിച്ചത്. 

Follow Us:
Download App:
  • android
  • ios