ഫേസ്ബുക്ക്, സില്‍വര്‍ ലേക്ക്, ക്വാല്‍കോം തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് വലിയ തോതില്‍ ജിയോയിലേക്ക് നിക്ഷേപമെത്തിയതാണ് റിലയൻസ്​ ഇൻഡസ്​ട്രീസിന് വന്‍കുതിപ്പ് നല്‍കിയത്

മുംബൈ: ടെസ്​ല മേധാവി ഇലോൺ മസ്​കിനേയും ആൽഫബെറ്റ്​ ​സഹസ്ഥാപകരായ സെർജി ബ്രിൻ, ലാറി പേജ്​ എന്നിവരേയും മറികടന്ന് മുകേഷ് അംബാനി. ലോകസമ്പന്നരുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് മുകേഷ് അംബാനിയുള്ളത്. 

Add Asianetnews as a Preferred SourcegooglePreferred

കൊക്കകോള, അമേരിക്കന്‍ എക്സ്പ്രസ്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തുടങ്ങി ലോകത്തിലെ എണ്ണം പറഞ്ഞ കമ്പനികളുടെ മുഖ്യ ഓഹരികള്‍ സ്വന്തമായുള്ള ബെര്‍ക്ക്ഷെയര്‍ ഹാത്വേയുടെ ചെയര്‍മാനും സിഇഒയുമായ വാരന്‍ ബഫറ്റിനെ റിലയൻസ്​ ഇൻഡസ്​ട്രീസ്​ ചെയർമാനായ മുകേഷ് അംബാനി കഴിഞ്ഞയാഴ്ച ലോകസമ്പന്നരുടെ പട്ടികയില്‍ പിന്നിലാക്കിയിരുന്നു. ബ്ലൂംബെര്‍ഗ് തയ്യാറാക്കിയ ലോകസമ്പന്നരുടെ പട്ടികയിലാണ് ലോക്ക്ഡൌണിന് ഇടയിലും മുകേഷ് അംബാനി മുന്നിലെത്തിയത്. ഫേസ്ബുക്ക്, സില്‍വര്‍ ലേക്ക്, ക്വാല്‍കോം തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് വലിയ തോതില്‍ ജിയോയിലേക്ക് നിക്ഷേപമെത്തിയതാണ് റിലയൻസ്​ ഇൻഡസ്​ട്രീസിന് വന്‍കുതിപ്പ് നല്‍കിയെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വൻ ബിസിനസ് നീക്കങ്ങളുമായി മുകേഷ് അംബാനി: കടബാധ്യതയില്ലാത്ത കമ്പനിയായി ആർഐഎൽ; നിക്ഷേപകരായി ഇന്റൽക്യാപിറ്റലും

കൊവിഡ് കാലത്തും കുതിപ്പ് തുടർന്ന് മുകേഷ് അംബാനി; ലോകത്ത് ഒൻപതാം സ്ഥാനത്ത്

അംബാനി കുതിക്കുന്നു.., തുടർച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയെ ഇളക്കിമറിച്ച് റിലയൻസ്

ഊര്‍ജ്ജ ബിസിനസിനൊപ്പം ഇ കൊമേഴ്സിലേക്കും ഡിജിറ്റല്‍ മേഖലയിലേക്കും ചുവട് മാറ്റുകയാണ് റിലയന്‍സ്. അമേരിക്കന്‍ ഓഹരിവിപണിയിലുണ്ടായ ഇടിവും ലോക സമ്പന്നരുടെ പട്ടികയില്‍ മുന്നിലേക്ക് വരാന്‍ മുകേഷ് അംബാനിയെ സഹായിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കന്‍ വിപണിയിലുണ്ടായ ഇടിവ് ഇലോണ്‍ മസ്കിന്‍റെ ആസ്തി 68.6 ബില്യണ്‍ ഡോളറായി കുറയാന്‍ കാരണമായിരുന്നു.