Asianet News MalayalamAsianet News Malayalam

ഇത് മുകേഷ് അംബാനിയുടെ 'ഒന്നൊന്നര' ബുദ്ധി; ചാറ്റ്ജിപിടി പോലൊരു ഭാരത് ജിപിടി

എ ഐയുടെ  ലോകത്ത് ഇന്ത്യയെ മുന്നിൽ നിർത്താൻ മുകേഷ് അംബാനി ഒരു വലിയ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനി

Mukesh Ambani Introduces Indian ChatGPT Like AI Hanooman
Author
First Published Feb 23, 2024, 3:04 PM IST

പ്പൺഎഐ സ്ഥാപകൻ സാം ആൾട്ട്മാൻ 2023 ജൂണിൽ ഇന്ത്യ സന്ദർശിച്ചപ്പോൾ  ചാറ്റ്ജിപിടി പോലുള്ള ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സോഫ്‌റ്റ്‌വെയർ നിർമ്മിക്കുന്നത് ഇന്ത്യക്ക് അസാധ്യമാണെന്നും എന്നാൽ ശ്രമിക്കേണ്ടത് നിങ്ങളുടെ ജോലിയാണെന്നും പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക്  ശേഷം, രാജ്യത്തെ പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനി തന്നെ ഈ വെല്ലുവിളി ഏറ്റെടുത്തു.എ ഐയുടെ  ലോകത്ത് ഇന്ത്യയെ മുന്നിൽ നിർത്താൻ മുകേഷ് അംബാനി ഒരു വലിയ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്.  ഇന്ത്യയ്ക്ക് സ്വന്തമായി എ ഐ മോഡൽ   ഉടൻ ലഭിക്കാൻ പോകുന്നു.  മാർച്ചിൽ ചാറ്റ് ജിപിടി പോലെയുള്ള 'ഭാരത് ജിപിടി ഗ്രൂപ്പ്' എന്ന  എ ഐ ചാറ്റ്ബോട്ട് റിലയൻസ് അവതരിപ്പിക്കും. 'ഹനുമാൻ' എന്നാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മോഡലിന് പേരിട്ടിരിക്കുന്നത്.

റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് എട്ട്  സർവകലാശാലകളുമായി സഹകരിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഈ എഐ മോഡലിന് 11 ഭാഷകളിൽ സംവദിക്കാനാകും. കോഡ് എഴുതാൻ ഇത് ഉപയോക്താക്കളെ സഹായിക്കും. ഭരണം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, സാമ്പത്തിക സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന നാല് മേഖലകളിൽ ഈ എഐ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.  മുംബൈയിൽ നടന്ന പരിപാടിയിൽ  ചാറ്റ്ബോട്ട് മികച്ച രീതിയിലാണ് ഉത്തരം നൽകിയത്.

റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്റെയും കേന്ദ്ര സർക്കാരിന്റേയും പിന്തുണയോടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെ ഉൾപ്പെടെയുള്ള സർവകലാശാലകളുമായി സഹകരിച്ചാണ് ഈ എഐ മോഡലുകൾ വികസിപ്പിച്ചിരിക്കുന്നത്. മറുവശത്ത്, ലൈറ്റ്സ്പീഡ് വെഞ്ച്വർ പാർട്ണേഴ്സ്,   തുടങ്ങിയ സ്റ്റാർട്ടപ്പുകളും ഇന്ത്യയ്ക്കായി ഓപ്പൺ സോഴ്സ്  എഐ മോഡലുകൾ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios