Asianet News MalayalamAsianet News Malayalam

മുകേഷ് അംബാനി വേറെ ലെവൽ; ദീപാവലിക്ക് സമ്മാനം ‘സ്വിഗ്ഗി’

ഈ ഫെസ്റ്റീവ് സീസണിൽ ഏറ്റവും മികച്ച ഓഫറാണ് മുകേഷ് അംബാനി നൽകിയിരിക്കുന്നത്. ദീപാവലിക്ക് മുന്നോടിയായി പുതിയ പ്രീപെയ്ഡ് പ്ലാനുകളും റിലയൻസ് അവതരിപ്പിച്ചു.

Mukesh Ambani rolls out Swiggy gift on Diwali APK
Author
First Published Nov 10, 2023, 12:45 PM IST

രാജ്യത്തെ ഏറ്റവും ധനികനായ മുകേഷ് അംബാനി എല്ലാ വർഷവും ദീപാവലി സമ്മാനങ്ങൾ നൽകാറുണ്ട്. റിലയൻസ് പുറത്തിറക്കുന്ന ദീപാവലി ദാമ്മാനങ്ങൾ പേരുകേട്ടവയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ദീപാവലിക്ക് പുതിയ ഉൽപ്പന്നങ്ങളും ഓഫറുകളും വാഗ്ദാനം ചെയ്യാൻ റിലയൻസ് ശ്രമിക്കാറുണ്ട്. ഈ വർഷവും റിലയൻസ് ഇന്ത്യക്കാർക്കായി വമ്പൻ സമ്മാനമാണ് നൽകിയത്. ജിയോഫോൺ പ്രൈം 4G വിൽപ്പന മുകേഷ് അംബാനി പ്രഖ്യാപിച്ചു. വാട്ട്‌സ്ആപ്പും യുട്യൂബും ഉള്ള ഏറ്റവും വിലകുറഞ്ഞ ഫീച്ചർ ഫോണായിരിക്കും ഇത്. ഇതിനൊപ്പം തന്നെ ദീപാവലിക്ക് മുന്നോടിയായി പുതിയ പ്രീപെയ്ഡ് പ്ലാനുകളും റിലയൻസ് അവതരിപ്പിച്ചു. അതിൽ ഒന്നാണ് പുതിയ ജിയോ പ്ലാനുകൾക്കൊപ്പം, റിലയൻസ് സ്വിഗ്ഗി വൺ ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷൻ ഓഫർ. 

ALSO READ: ചൈനീസ് എൽഇഡി വേണ്ട; ദീപാവലി വിപണിയിൽ ഡിമാൻഡ് കൂടുതൽ ഈ ലൈറ്റുകൾക്ക്

പുതിയ ജിയോ പ്ലാൻ പ്രകാരം, 866 രൂപയ്ക്ക് പ്രീപെയ്ഡ് പ്ലാൻ തെരഞ്ഞെടുക്കുമ്പോൾ ജിയോ ഉപയോക്താക്കൾക്ക് ഇപ്പോൾ മൂന്ന് മാസത്തെ സ്വിഗ്ഗി വൺ ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. മാത്രമല്ല, ഉപഭോക്താക്കൾക്ക് 90 ദിവസത്തേക്ക് ജിയോ വെൽക്കം ഓഫറിനൊപ്പം പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ്, അൺലിമിറ്റഡ് 5 ജി ഡാറ്റ എന്നിവ ലഭിക്കും. സ്വിഗ്ഗി വൺ ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷൻ ഉപയോക്താക്കൾക്ക് 600 രൂപയുടെ ആനുകൂല്യങ്ങൾ നൽകും.

ഈ ഫെസ്റ്റീവ് സീസണിൽ ഏറ്റവും മികച്ച ഓഫറാണ് മുകേഷ് അംബാനി നൽകിയിരിക്കുന്നത്. 149 രൂപയ്ക്ക് മുകളിലുള്ള 10 ഫുഡ് ഓർഡറുകൾക്ക്  സൗജന്യ ഹോം ഡെലിവറി, 199 രൂപയ്ക്ക് മുകളിലുള്ള 10 ഇൻസ്റ്റമാർട്  ഓർഡറുകൾക്ക് സൗജന്യ ഹോം ഡെലിവറി,  സർജ് ഫീ ഈടാക്കില്ല, 20,000-ത്തിലധികം റെസ്റ്റോറന്റുകളിൽ 30 ശതമാനം വരെ അധിക കിഴിവുകൾ. 

സ്വിഗ്ഗി വൺ ലൈറ്റ് ആദ്യമായാണ്  ടെലികോം പ്രീപെയ്ഡ് പ്ലാനിനൊപ്പം ചേരുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഭക്ഷണം, പലചരക്ക്, പിക്ക്-അപ്പ് ആൻഡ് ഡ്രോപ്പ് സേവനങ്ങൾ നൽക്കുന്ന സ്വിഗ്ഗി വൺ ലൈറ്റ് പ്രോഗ്രാം കഴിഞ്ഞ മാസം മികച്ച ഉപഭോക്തൃ നേട്ടം കൈവരിച്ചതായി കമ്പനി അറിയിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios