Asianet News MalayalamAsianet News Malayalam

ഒന്നും രണ്ടുമല്ല. അഞ്ച് കോടി! ഇത് രാജ്യത്തെ രണ്ട് ക്ഷേത്രങ്ങൾക്ക് അനന്ത് അംബാനിയുടെ സംഭാവന

ഒഡീഷയിലെ ജഗന്നാഥ ക്ഷേത്രത്തിനും അസമിലെ മാ കാമാഖ്യ ക്ഷേത്രത്തിനും  2,51,00,000 രൂപ വീതമാണ് അനന്ത് അംബാനി സംഭാവന നൽകിയത്.

Mukesh Ambani's son Anant Ambani donates over  50000000 rupees to two famous temples in india
Author
First Published Apr 17, 2024, 7:17 PM IST

ന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനി രാജ്യത്തെ രണ്ട് പ്രശസ്ത ക്ഷേത്രങ്ങൾക്ക് അഞ്ച് കോടി രൂപ സംഭാവന നൽകി ഒഡീഷയിലെ ജഗന്നാഥ ക്ഷേത്രത്തിനും അസമിലെ മാ കാമാഖ്യ ക്ഷേത്രത്തിനും  2,51,00,000 രൂപ വീതമാണ് അനന്ത് അംബാനി സംഭാവന നൽകിയത്.  ചൈത്ര നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് ഇന്നലെ അനന്ത് അംബാനി കാമാഖ്യ ക്ഷേത്രം സന്ദർശിച്ചിട്ടുണ്ട്. 

റിലയൻസ് വെഞ്ചേഴ്‌സ് ലിമിറ്റഡിൻ്റെ ഡയറക്ടർ അനന്ത് അംബാനി കാമാഖ്യ ക്ഷേത്രത്തിൽ എത്തുകയും തുടർന്ന് ക്ഷേത്രപരിസരത്ത് പ്രാവുകളെ തുറന്നുവിടുകയും ചെയ്തു. നീലച്ചൽ കുന്നുകളിലെ മാ ബഗലാമുഖി ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി.

അനന്ത് അംബാനിയും രാധിക മർച്ചൻ്റും ഇന്ത്യയിലെ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് പലപ്പോഴും കാണാറുണ്ട്. ഈ വർഷം, ഗുജറാത്തിലെ ജാംനഗറിൽ 14 പുതിയ ക്ഷേത്രങ്ങളുടെ നിർമ്മാണവും അംബാനി കുടുംബം അടുത്തിടെ നടത്തിയിരുന്നു. ഈ വര്ഷം അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷം ഗുജറാത്തിലെ ജാംനഗറിൽ വെച്ച് നടത്തിയിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് അംബാനി കുടുംബം ക്ഷേത്രങ്ങൾ നിർമ്മിച്ചത്. മാർച്ച് 1 മുതൽ 3 വരെ നടന്ന മൂന്ന് ദിവസത്തെ വിവാഹ പ്രീ-വെഡിംഗ് ബാഷിൽ ഹോളിവുഡ് അഭിനേതാക്കളും കോടീശ്വരന്മാരും ബോളിവുഡ് താരങ്ങളും ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തിരുന്നു.
 

Follow Us:
Download App:
  • android
  • ios