Asianet News MalayalamAsianet News Malayalam

ഒരു ലക്ഷം കണ്ണടച്ച് തുറക്കും മുൻപ് 15 ലക്ഷമായി; ഓഹരിവിപണിയിൽ മൂന്ന് മാസം കൊണ്ട് സ്വപ്നതുല്യമായ നേട്ടം

രണ്ടര മാസത്തിനിടെ 1395 ശതമാനം വളർച്ച നേടി. കമ്പനിയുടെ ഓഹരികൾ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തത് 2022 ഓഗസ്റ്റ് 24 നാണ്. അന്ന് ഒരു ഓഹരിക്ക് 15.75 രൂപയായിരുന്നു വില.

multibagger share increase 15 times with in 3 month in share market
Author
First Published Nov 13, 2022, 1:51 PM IST

ഹരി വിപണി ഒരു മായിക ലോകമാണെന്ന് തോന്നും ചിലപ്പോൾ. നിക്ഷേപകൻ കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ അതിസമ്പന്നനാകും. ചിലപ്പോൾ തിരിച്ചു. ഇവിടെ ഒരു ലക്ഷം മൂന്ന് മാസം കൊണ്ട് 15 ലക്ഷമായി പെരുകിയതാണ് നിക്ഷേപകന് നേട്ടമായിരിക്കുന്നത്. ദലാൽ സ്ട്രീറ്റിലെ ഒരു ഓഹരിയുടെ വൻ കുതിപ്പാണ് ഇത് സാധ്യമാക്കിയത്.

അൽസ്റ്റോൺ ടെക്സ്റ്റൈൽസാണ് കഴിഞ്ഞ 52 ആഴ്ചകളിലെ വൻ മുന്നേറ്റം സാധ്യമാക്കിയിരിക്കുന്നത്. നവംബർ 10 ന്  ഓഹരിയുടെ വില 223 രൂപയിലെത്തി. ഒരൊറ്റ മാസം കൊണ്ട് സ്ഥിരതയാർന്ന വളർച്ചയിലൂടെ 200 ശതമാനം റിട്ടേണാണ് ഈ മൾട്ടിബാഗർ കമ്പനി നിക്ഷേപകന് തിരിച്ച് നൽകിയത്.

രണ്ടര മാസത്തിനിടെ 1395 ശതമാനം വളർച്ച നേടി. കമ്പനിയുടെ ഓഹരികൾ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തത് 2022 ഓഗസ്റ്റ് 24 നാണ്. അന്ന് ഒരു ഓഹരിക്ക് 15.75 രൂപയായിരുന്നു വില. പിന്നീട് ഇത് കുതിച്ചുയരുകയായിരുന്നു. പത്ത് ആഴ്ചകളിൽ നിക്ഷേപകന് പതിന്മടങ്ങ് റിട്ടേണാണ് ഓഹരി നൽകിയത്. ഓഗസ്റ്റ് 24 ന് കമ്പനിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ച് പരമാവധി ഓഹരികൾ സ്വന്തമാക്കിയ നിക്ഷേപകൻ ഇന്നും ആ ഓഹരികൾ കൈവശം വെക്കുന്നുണ്ടെങ്കിൽ, നവംബർ പത്തിലെ മൂല്യ നിലവാരം പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 15 ലക്ഷമായി ഉയർന്നിട്ടുണ്ടാകും.

സക്കർബർ​ഗിന്റെ അപ്രതീക്ഷിത നീക്കത്തിൽ പകച്ച് രാജു, മക്കളുടെ ചിത്രം പങ്കുവെച്ച് വൈകാരിക കുറിപ്പ്

കമ്പനിയിൽ പത്ത് രൂപയുടെ ഓഹരിയുള്ള ഒരാൾക്ക് ഒരു രൂപ മുഖവിലയുള്ള ഒൻപത് ബോണസ് ഓഹരികൾ നൽകാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഡിസംബർ മൂന്നാണ് ഇതിനുള്ള തീയതി. കഴിഞ്ഞ സാമ്പത്തിക പാദത്തിൽ എട്ട് കോടി രൂപയുടെ വൻ ലാഭം നേടിയ സാഹചര്യത്തിലാണ് കമ്പനി ഈ നിർണായക തീരുമാനമെടുത്തത്. അടുത്ത സാമ്പത്തിക പാദത്തിലും കമ്പനി വലിയ ലാഭം നേടുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്.

Follow Us:
Download App:
  • android
  • ios