Asianet News MalayalamAsianet News Malayalam

മുംബൈയിലെ ആദ്യ മാൾ ലേലത്തിന്; വില അമ്പരപ്പിക്കുന്നത്

1990-കളുടെ അവസാനത്തിൽ സോബോ സെൻട്രൽ മാളിനെ ക്രോസ്‌റോഡ്‌സ് മാൾ എന്ന് വിളിച്ചിരുന്നു. അക്കാലത്ത് ഷോപ്പിംഗിനും സാമൂഹികവൽക്കരണത്തിനുമുള്ള ഒരു പ്രിയപ്പെട്ട സ്ഥലമായിരുന്നു ഇത്.

Mumbai s first mall to be auctioned in January for 500 crore
Author
First Published Dec 29, 2023, 2:40 PM IST

മുംബൈ: മുംബൈയിലെ ആദ്യത്തെ ഷോപ്പിംഗ് മാളായ സോബോ സെൻട്രൽ മാള്‍ ലേലത്തിനെത്തുന്നു. 500 കോടി രൂപയാണ് ലേലത്തിന്റെ കരുതൽ തുകയായി നിശ്ചയിച്ചിരിക്കുന്നത്. താൽപ്പര്യമുള്ള ലേലക്കാരെ ജനുവരി 20-ന് വസ്തുവകകൾ പരിശോധിക്കാൻ അനുവദിക്കും, അതിനുശേഷം ലേലം നടക്കുന്ന ദിവസമോ അതിന് മുമ്പോ അവർ 50 കോടി രൂപ നിക്ഷേപിക്കണം.

1990-കളുടെ അവസാനത്തിൽ  സോബോ സെൻട്രൽ മാളിനെ ക്രോസ്‌റോഡ്‌സ് മാൾ എന്ന് വിളിച്ചിരുന്നു. അക്കാലത്ത് ഷോപ്പിംഗിനും സാമൂഹികവൽക്കരണത്തിനുമുള്ള ഒരു പ്രിയപ്പെട്ട സ്ഥലമായിരുന്നു ഇത്. പുതിയ ഷോപ്പിംഗ് ഓപ്ഷനുകൾ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും എത്തിയതോടെ സോബോ സെൻട്രൽ മാളിന്റെ പ്രതാപം മങ്ങി 

കോവിഡ് പാൻഡെമിക് സമയത്ത് ഈ സംരംഭത്തിന് കനത്ത തിരിച്ചടി ഉണ്ടായി. ഏകദേശം മൂന്ന് വർഷമായി ഇത് ഒരു നിഷ്‌ക്രിയ ആസ്തിയാണ്. ഈ വർഷം ഓഗസ്റ്റിൽ, റേറ്റിംഗ് ഏജൻസി ആവശ്യപ്പെട്ട വിവരങ്ങളോട് കമ്പനി പ്രതികരിച്ചില്ലെന്ന കാരണത്താൽ റേറ്റിംഗ്സ് "ഡി" ആയി മാളിനെ തരംതാഴ്ത്തിയിരുന്നു

ഉടമകളിൽ നിന്ന് കുടിശ്ശിക ഈടാക്കുന്നതിനായി കാനറ ബാങ്ക് ലേലം നടത്തുന്നത്. 2022 ലെ സെക്യൂരിറ്റൈസേഷൻ ആൻഡ് റീ കൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസറ്റ്, എൻഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ്  ആക്‌ട് പ്രകാരമാണ് ബാങ്ക് സ്വത്ത് പ്രതീകാത്മകമായി കൈവശപ്പെടുത്തിയതെന്ന് ബാങ്കിന്റെ സ്ട്രെസ്ഡ് അസറ്റ് മാനേജ്‌മെന്റ് ബ്രാഞ്ച് പുറപ്പെടുവിച്ച ലേല അറിയിപ്പിൽ പറയുന്നു.മുൻ ഉടമകളിൽ നിന്ന് 2006 ജൂണിൽ വാങ്ങിയ മാൾ ഉടമകളിൽ നിന്നുള്ള പലിശയ്ക്കും ചാർജ്ജുകൾക്കും പുറമേ 2022 ജൂൺ 30 വരെ കുടിശ്ശികയായ 230.39 കോടി രൂപ തിരിച്ചുപിടിക്കാനാണ് സർഫാസി പ്രകാരമുള്ള നടപടി സ്വീകരിച്ചതെന്ന് നോട്ടീസ് വ്യക്തമാക്കുന്നു . 

Latest Videos
Follow Us:
Download App:
  • android
  • ios