നിക്ഷേപം എവിടെയായിരിക്കണം എന്ന കൺഫ്യൂഷനിലാണോ? ഫിക്സഡ് ഡെപ്പോസിറ്റ് വേണോ മ്യുച്ചൽ ഫണ്ട് വേണോ എന്ന് തീരുമാനിക്കുന്നതിന് മുൻപ് കൂടുതൽ റിട്ടേൺ തരുന്നത് ഏതാണെന്ന് അറിയാം 

നിക്ഷേപം തുടങ്ങുമ്പോൾ മ്യൂച്വൽ ഫണ്ട് വേണോ, സ്ഥിര നിക്ഷേപങ്ങൾ തെരഞ്ഞെടുക്കണോ എന്ന കാര്യത്തിൽ പലർക്കും കൺഫ്യൂഷനാണ്. ഏറെ പ്രചാരമുള്ള നിക്ഷേപ ഓപ്ഷനുകളാണ് മ്യൂച്വൽ ഫണ്ടും, എഫ്ഡികളും. രണ്ടു നിക്ഷേപരീതികൾക്കും ഗുണങ്ങളും ദോഷങ്ങളുമുണ്ട്.നിങ്ങളുടെ നിക്ഷേപം ദീർഘകാലത്തേക്കുള്ളതാണെങ്കിൽ, മ്യൂച്വൽ ഫണ്ടുകൾ തെരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ നിങ്ങൾക്ക് റിസ്‌ക് എടുക്കാൻ താൽപ്പര്യമില്ലെങ്കിൽ, സ്ഥിര നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നതാണുചിതം. എഫ്ഡിയും മ്യൂച്വൽ ഫണ്ടുകളും തമ്മിലുള്ള താരതമ്യം നോക്കാം

എഫ്ഡിയും മ്യൂച്വൽ ഫണ്ടുകളും

മ്യൂച്വൽ ഫണ്ടുകൾക്കും ഫിക്‌സഡ് ഡിപ്പോസിറ്റുകൾക്കും ഗുണങ്ങളും ദോഷങ്ങളുമുണ്ട്. നിങ്ങൾ മധ്യവയസ്‌കരായ നിക്ഷേപകരാണെങ്കിൽ, വ്യക്തിഗത സാമ്പത്തിക ലക്ഷ്യങ്ങൾ, നിക്ഷേപങ്ങളിലെ അപകടസാധ്യത, നിക്ഷേപ കാലയളവ് തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ച് വേണം പണം നിക്ഷേപിക്കാൻ.

ALSO READ : മുകേഷ് അംബാനി മുതൽ ഗൗതം അദാനി വരെ; ഇന്ത്യയിലെ ടോപ്-10 സമ്പന്നരുടെ മൊത്തം ആസ്തി

ഫിക്സഡ് ഡിപ്പോസിറ്റുകൾ പൊതുവെ റിസ്‌ക് കുറഞ്ഞ നിക്ഷേപ ഓപ്ഷനാണ്. നിക്ഷേപകന് ഒരു ബാങ്കിലോ ധനകാര്യ സ്ഥാപനത്തിലോ ഒരു നിശ്ചിത കാലാവധിയിലുള്ള സ്‌കീം തെരഞ്ഞെടുത്ത്, ഒരു നിശ്ചിത പലിശ നിരക്കിൽ തുക നിക്ഷേപിക്കാം. എഫ്ഡികൾ ഗ്യാരണ്ടീഡ് റിട്ടേൺ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ മറ്റ് നിക്ഷേപ ഓപ്ഷനുകളെ അപേക്ഷിച്ച് റിട്ടേൺ താരതമ്യേന കുറവായിരിക്കും. അപകടസാധ്യതകളില്ലാത്ത നിക്ഷേപപദ്ധതികൾ ആഗ്രഹിക്കുന്നവർക്കും, സ്ഥിരവരുമാനം വേണ്ടവർക്കും സ്ഥിരനിക്ഷേപങ്ങൾ തന്നെയാണ് നല്ലത്. പൊതുമേഖല ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥ്ാപനങ്ങൾ എന്നിവയെല്ലാം ഇടയ്ക്കിടെ പലിശനിരക്ക് പുതുക്കാറുണ്ട്. പലിശനിരക്കുകൾ പരിശോിച്ച്, നിങ്ങൾക്ക് അനുയോജ്യമായ സ്ഥിരനിക്ഷേപ സ്‌കീം തെരഞ്ഞെടുത്ത്് പണം നിക്ഷേപിക്കാം.

പ്രഫഷണലായി മാനേജ് ചെയ്യുന്ന നിക്ഷേപ ഫണ്ടുകളാണ് മ്യൂച്വൽ ഫണ്ടുകൾ. ഒന്നിലധികം നിക്ഷേപകരിൽ നിന്ന് പണം ശേഖരിച്ച് ഓഹരികൾ, ബോണ്ടുകൾ, മറ്റ് സെക്യൂരിറ്റികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പോർട്ട്ഫോളിയോയിൽ നിക്ഷേപിക്കുകയാണ് മ്യൂച്വൽ ഫണ്ടുകളിൽ ചെയ്യുന്നത്. എന്നാൽ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ പൊതുവെ റിസ്‌ക് കൂടുതലാണ്. അതേസമയം മ്യൂച്വൽ ഫണ്ടുകൾ ഉയർന്ന റിട്ടേണിനുള്ള സാധ്യതകൾ വാഗ്ദാനം ചെയ്യുന്നു എന്ന സവിശേഷതയുണ്ട്.

ALSO READ: 'മുകേഷ് അംബാനി മത്സരിക്കട്ടെ, ഭയമില്ല ബഹുമാനം മാത്രം'; ഇന്ത്യയിൽ പത്താമത്തെ ഫാക്ടറിയുമായി നെസ്‌ലെ

സ്ഥിര നിക്ഷേപങ്ങളേക്കാൾ റിട്ടേൺ നൽകാൻ നല്ല മ്യൂച്വൽ ഫണ്ടുകൾക്ക് സാധിച്ചേക്കും. അതുകൊണ്ടുതന്നെ റിസ്‌ക് എടുക്കാൻ തയ്യാറുള്ളവർക്ക് മ്യൂച്വൽഫണ്ടുകൾ തീർച്ചയായും പരിഗണിക്കാവുന്നതാണ്. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ സ്ഥിരനിക്ഷേപങ്ങളിൽ നിന്നുമുള്ള വരുമാനം പലപ്പോഴും പര്യാപ്തമാവില്ല. എന്നാൽ റിസ്‌ക് എടുക്കാൻ റെഡിയാണെങ്കിൽ മ്യൂച്വൽ ഫണ്ടുകൾ ഉയർന്ന വരുമാനം തരാനുള്ള സാധ്യതയുമുണ്ട്. ഓർക്കുക വിപണിയിലെ മാറിമറിയലുകൾ പലപ്പോഴും നിങ്ങളുടെ വരുമാനത്തെ ബാധിച്ചേക്കാനും സാധ്യതയുണ്ട്.

ഓരോ നിക്ഷേപപദ്ധതികൾക്കും ഗുണവും ദോഷവും ഉണ്ടെന്നിരിക്കെ, ഏതെങ്കിലും നിക്ഷേപപദ്ധതിയിൽ പണം നിക്ഷേപിക്കുന്നതിന് മുമ്പ്, നിക്ഷേപസ്‌കീമുകളെക്കുറിച്ച് വിശദമായി അറിയുകയും, അപകടസാധ്യതകളെക്കുറിച്ചും, സാധ്യതയുള്ള വരുമാനത്തെക്കുറിച്ചും വിശദമായി മനസ്സിലാക്കാൻ ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ സമീപിക്കുന്നത് ഉചിതമായ തീരുമാനമാണ്.