Asianet News MalayalamAsianet News Malayalam

'കറുപ്പി'ൽ മയക്കി മ്യാൻമർ; ലോകത്തിൽ ഏറ്റവും കൂടുതൽ ഉത്പാദക രാജ്യമാകാൻ കാരണം ഇതോ

ഈ വർഷം മ്യാൻമർ 1,080 മെട്രിക് ടൺ കറുപ്പ് ഉത്പാദിപ്പിച്ചു. മയക്കുമരുന്നായ ഹെറോയിൻ ഉൽപ്പാദിപ്പിക്കുന്നതിനാണ് കറുപ്പ് പ്രധാനമായും ഉപയോഗിക്കുന്നത്.

Myanmar overtakes Afghanistan as world's biggest opium producer
Author
First Published Dec 12, 2023, 5:16 PM IST

ലോകത്തിലെ ഏറ്റവും വലിയ കറുപ്പ് ഉത്പാദക രാജ്യമായി  മാറി മ്യാൻമർ. കറുപ്പിന്റെ വ്യാപാരവും കൃഷിയും താലിബാൻ ഗവൺമെന്റ് നിരോധിച്ചതോടെ അഫ്ഗാനിസ്ഥാനെ പിന്തള്ളിയാണ് 2023-ൽ മ്യാൻമർ ഒന്നാമതെത്തിയതെന്ന് യുഎൻ റിപ്പോർട്ട് പറയുന്നു. യുഎൻ ഡ്രഗ്‌സ് ആന്റ് ക്രൈം ഓഫീസിന്റെ (UNODC) ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഈ വർഷം മ്യാൻമർ 1,080 മെട്രിക് ടൺ കറുപ്പ് ഉത്പാദിപ്പിച്ചു. മയക്കുമരുന്നായ ഹെറോയിൻ ഉൽപ്പാദിപ്പിക്കുന്നതിനാണ് കറുപ്പ് പ്രധാനമായും ഉപയോഗിക്കുന്നത്.
 
യു‌എൻ‌ഒ‌ഡി‌സി പ്രകാരം കഴിഞ്ഞ വർഷം ഏപ്രിലിൽ താലിബാൻ ഏർപ്പെടുത്തിയ നിരോധനം കാരണം അഫ്ഗാനിസ്ഥാനിലെ കറുപ്പ് ഉത്പാദനം 95 ശതമാനം ഇടിഞ്ഞ് ഏകദേശം 330 ടണ്ണിലെത്തി. മ്യാൻമർ, ലാവോസ്, തായ്‌ലൻഡ് എന്നിവയ്‌ക്കിടയിലുള്ള "ഗോൾഡൻ ട്രയാംഗിൾ" അതിർത്തി പ്രദേശം വളരെക്കാലമായി അനധികൃത മയക്കുമരുന്ന് ഉൽപാദനത്തിന്റെയും കടത്തലിന്റെയും കേന്ദ്രമാണ്.

മ്യാൻമറിന്റെ കറുപ്പ് കൃഷിയുമായി ബന്ധപ്പെട്ട് മൊത്തം കണക്കാക്കിയ മൂല്യം 1 ബില്യൺ ഡോളറിനും 2.4 ബില്യൺ ഡോളറിനും ഇടയിൽ ആണ്. ഇത്  മ്യാൻമറിന്റെ ജിഡിപിയുടെ 1.7 മുതൽ 4.1 ശതമാനം വരെയാണെന്ന് യുഎൻഒഡിസി പറയുന്നു.

മ്യാൻമറിൽ,ഷാൻ സംസ്ഥാനമാണ്  പ്രധാന കൃഷിസ്ഥലം . കഴിഞ്ഞ വർഷം 790 മെട്രിക് ടൺ കറുപ്പാണ് മ്യാൻമറിൽ ഉൽപ്പാദിപ്പിച്ചത്. 2021 ൽ സൈന്യം അധികാരം പിടിച്ചെടുത്തതിനുശേഷം ആഭ്യന്തര സംഘർഷവും അസ്ഥിരതയും മൂലം  മ്യാൻമറിന്റെ  സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലാണ്. ഇത് മൂലം നിരവധി പേരാണ് കറുപ്പ് വ്യാപാരത്തിലേക്ക് തിരിഞ്ഞത്. 2022-23 ലെ  കറുപ്പ് ഉത്പാദനം 20 വർഷത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്താനിത് ഇടയാക്കി

കൂടുതലായി നിക്ഷേപം എത്തുന്നതും  മെച്ചപ്പെട്ട കൃഷി രീതികളും -  ജലസേചനവും രാസവളങ്ങളുടെ  ഉപയോഗവും കാരണം വലിയ തോതിലുള്ള കൃഷിയാണ് നടക്കുന്നത്.നിയമവിരുദ്ധമായ മയക്കുമരുന്ന് ഉൽപ്പാദനം അവസാനിപ്പിക്കുമെന്ന് താലിബാൻ അധികാരികൾ പ്രഖ്യാപിച്ചതിന് ശേഷം  കുറച്ച് വർഷങ്ങളായി ലോകത്തിലെ ഏറ്റവും വലിയ ഉൽപ്പാദകരായിരുന്ന അഫ്ഗാനിസ്ഥാനിൽ കറുപ്പ് വ്യാപാരം കുത്തനെ കുറഞ്ഞു. 2022 അവസാനത്തോടെ കറുപ്പ് കൃഷി ചെയ്യുന്ന മേഖലയുടെ വിസ്തൃതി 233,000 ഹെക്ടറിൽ നിന്ന് 2023 ൽ 10,800 ആയി ചുരുങ്ങുന്നതിന് താലിബാൻ ഇടപടൽ സഹായിച്ചു.

Follow Us:
Download App:
  • android
  • ios