ഉത്സവ സീസണിൽ വിപണി പിടിക്കാൻ മിന്ത്ര; എത്തുന്നത് പുതിയ ബ്രാൻഡുകൾ
ഉത്സവ സീസണിലേക്ക് കച്ചകെട്ടി മിന്ത്ര. 50,000 പുതിയ ഉൽപ്പന്നങ്ങളും 20 ലധികം പുതിയ ബ്രാൻഡുകളും വിപണിയിലെത്തിക്കും

വരാനിരിക്കുന്ന ഉത്സവ സീസണിൽ കൂടുതൽ കച്ചവടം ലക്ഷ്യമിട്ട് ഓൺലൈൻ റീട്ടെയിലറായ മിന്ത്ര ഒരുക്കങ്ങൾ തുടങ്ങി. ഇ - കൊമേഴ്സ് ഭീമൻ വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഈ കമ്പനി ഇക്കുറി 50,000 പുതിയ ഉൽപ്പന്നങ്ങളും ഗൃഹോപകരണ വിഭാഗത്തിൽ 20 ലധികം പുതിയ ബ്രാൻഡുകളും വിപണിയിലെത്തിക്കും.
ALSO READ: മുകേഷ് അംബാനിയുടെ ആന്റിലിയ; 15,000 കോടിയുടെ വസ്തിയെ കുറിച്ചുള്ള രഹസ്യങ്ങൾ
പ്രമുഖ ഫാഷൻ, ബ്യൂട്ടി, ലൈഫ്‌സ്‌റ്റൈൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം എന്ന നിലയിൽ പുതിയ നിരവധി ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനൊപ്പം ഗൃഹോപകരണ വിഭാഗത്തിൽ 50 ശതമാനം ഡിമാൻഡ് ഉയരാനുള്ള സാധ്യതയും കാണുന്നതായി കമ്പനി വ്യക്തമാക്കുന്നു. കൂടാതെ ഇന്ത്യയിലെ ഉത്സവ സീസണിൽ വീടകങ്ങൾ അലങ്കരിക്കാൻ കൂടുതൽ ചെലവിടാൻ ആളുകൾ തയ്യാറാകുമെന്നതും വിപണി സാധ്യത ഉയർത്തുമെന്ന് മിന്ത്ര ചീഫ് ബിസിനസ് ഓഫീസർ ഷാരോൺ പൈസ് പറഞ്ഞു.
ഉപഭോക്താക്കൾക്ക് അവരുടെ വീടുകൾ ഒരുക്കാനും വീട്ടുപകരണങ്ങൾ, കുക്ക് വെയർ, ഡിന്നർവെയർ എന്നിവ ഉപയോഗിച്ച് അടുക്കളകൾ നവീകരിക്കാനുമുള്ള മികച്ച അവസരമാണ് ഉത്സവകാലം നൽകുന്നതെന്ന് ഷാരോൺ പൈസ് പറഞ്ഞു.
ALSO READ: മുകേഷ് അംബാനിയുടെ പുതിയ മെഗാ മാൾ; പ്രതിമാസം വാടക 40 ലക്ഷം, ക്യൂ നിൽക്കുന്നത് ലക്ഷ്വറി ബ്രാൻഡുകള്‍
മിന്ത്രയുടെ മൊത്തത്തിലുള്ള ഹോം വിഭാഗത്തിന്റെ പകുതിയും ഉൾപ്പെടുന്നത് ഹോം ഫർണിഷിംഗിൽ ആണ്. ബെഡ്ഷീറ്റുകൾ, കർട്ടനുകൾ, കുഷ്യൻ കവറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു, ഈ വിഭാഗത്തിൽ മിന്ത്രയിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന ബ്രാൻഡുകളിൽ ബോംബെ ഡൈയിംഗ്, സ്‌പെയ്‌സ്, ഡി ഡെക്കോർ, എച്ച് ആൻഡ് എം ഹോം, സ്റ്റാർബക്‌സ്, അങ്കോ, ഫിലിപ്‌സ്, ജെസി കളക്ഷൻ, എലിമെന്ററി എന്നിവ ഉൾപ്പെടുന്നു.
ബെഡ്ഷീറ്റുകൾ, കർട്ടനുകൾ, അലങ്കാര വസ്തുക്കൾ, കിടക്ക, തലയിണ കവറുകൾ, കുക്ക് വെയർ, കിച്ചൻ സ്റ്റോറേജ് സൊല്യൂഷൻസ്, ഡിന്നർവെയർ, ചെറിയ വീട്ടുപകരണങ്ങൾ എന്നിവയാണ് ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന ഉൽപ്പന്നങ്ങൾ എന്ന് ഷാരോൺ പൈസ് പറഞ്ഞു.
കൂടാതെ, കോവിഡ് സമയത്ത് ആളുകൾ കൂടുതൽ വീട്ടിൽ സമയം ചെലവഴിച്ചപ്പോൾ വീടകങ്ങളുടെ സൗന്ദര്യ സങ്കല്പങ്ങളിലും മാറ്റം വന്നിട്ടുണ്ട്. ഇത് ഗൃഹോപകരണങ്ങളിലും അലങ്കാര വസ്തുക്കളിലും കൂടുതൽ നിക്ഷേപിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു. ഫർണിച്ചറുകളുടെ മേഖലയിൽ വളർന്നുവരുന്ന ഫാഷൻ അവബോധം ഹൈബ്രിഡ് വർക്ക്, വർക്ക് ഫ്രം ഹോം എന്നിവ കൊണ്ട് ഉണ്ടായതാണെന്ന് ഷാരോൺ പൈസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം