Asianet News MalayalamAsianet News Malayalam

വന്‍ ജിഡിപി ഇടിവ്; രാജ്യത്തെ സാമ്പത്തിക രംഗത്ത് വന്‍ ആശങ്കയെന്ന് രഘുറാം രാജന്‍

ഈ വര്‍ഷം ജിഡിപി ആദ്യപാദത്തില്‍ തന്നെ 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയത് രാജ്യത്തിനുള്ള വലിയ മുന്നറിയിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Need To Be Frightened Out Of Complacency Raghuram Rajan On GDP Numbers
Author
New Delhi, First Published Sep 7, 2020, 6:05 PM IST

ദില്ലി: രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക രം​ഗത്തുണ്ടായ ഇടിവ് ആശങ്കയുണ്ടാക്കുന്നതെന്ന്  റി​സ​ര്‍​വ് ബാ​ങ്ക് മു​ന്‍ ഗ​വ​ര്‍​ണ​ര്‍ ര​ഘു​റാം രാ​ജ​ന്‍. ജി​ഡി​പി വ​ള​ര്‍​ച്ചാ നി​ര​ക്ക് കു​ത്ത​നെ ഇ​ടി​ഞ്ഞ​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന കാ​ര്യ​മാ​ണ്. കോ​വി​ഡ് മ​ഹാ​മാ​രി ഇ​ന്ത്യ​ന്‍ വി​പ​ണി​യെ അ​തി​ഭീ​ക​ര​മാ​യി​ട്ടാ​ണ് ബാ​ധി​ച്ച​തെ​ന്നും ര​ഘു​റാം രാ​ജ​ന്‍ പ​റ​ഞ്ഞു. തന്‍റെ ലിങ്ക്ഡ് ഇന്‍ പേജില്‍ എഴുതിയ കുറിപ്പിലാണ് രാജ്യത്തെ സാമ്പത്തിക നിലയെ ര​ഘു​റാം രാ​ജ​ന്‍ വിലയിരുത്തുന്നത്.

ഈ വര്‍ഷം ജിഡിപി ആദ്യപാദത്തില്‍ തന്നെ 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയത് രാജ്യത്തിനുള്ള വലിയ മുന്നറിയിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസംഘടിത മേഖലകളിലെ ന​ഷ്ട​ങ്ങ​ള്‍ ക​ണ​ക്കാ​ക്കു​മ്പോ​ള്‍ ജി​ഡി​പി നി​ര​ക്കിലെ ഇടിവ് ഇതിലും വലുതായിരിക്കുമെന്ന് ര​ഘു​റാം രാ​ജ​ന്‍ പറയുന്നു. രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ വ​ഷ​ളാ​കും. 

സ​ര്‍​ക്കാ​ര്‍ സ​ഹാ​യം പ്രഖ്യാപിച്ചത് സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ ഉ​ത്തേ​ജ​ന​ത്തി​ന് പ​ര്യാ​പ്ത​മ​ല്ലെ​ന്നും ര​ഘു​റാം രാ​ജ​ൻ പ​റ​ഞ്ഞു. ഇപ്പോഴുള്ള അലംഭാവം മാറ്റിവച്ച് ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടികള്‍ എടുക്കണം. സ​ര്‍​ക്കാ​ര്‍ ഇ​പ്പോ​ഴ​ത്തെ സ​മീ​പ​നം മാ​റ്റ​ണം. കൂ​ടു​ത​ല്‍ സാ​മ്പ​ത്തി​ക പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് ഉ​ണ്ടാ​വേ​ണ്ടി​യി​രി​ക്കു​ന്നു.

ഭാവിയില്‍ സാമ്പത്തിക രംഗത്തെ കുതിപ്പ് പ്രതീക്ഷിച്ച് നമ്മുടെ വിഭാവങ്ങള്‍ കാത്തുവയ്ക്കുന്ന തന്ത്രമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇന്നെക്ക് കൂടുതല്‍ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നില്ല. എന്നാല്‍ ഇത്തരം ഒരു തന്ത്രം ശരിക്കും സ്വയം തോല്‍ക്കുന്നതിന് സമമാണ്. സര്‍ക്കാറിന്‍റെ ദുരിതാശ്വസവും വിപണിയിലെ പിന്തുണയുമാണ് ഇപ്പോള്‍ വേണ്ടത്. ഇത് ഇല്ലെങ്കില്‍ സാമ്പത്തിക രംഗത്തിന്‍റെ വളര്‍ച്ച ശേഷിയെ തന്നെ ഗുരുതരമായി ബാധിക്കും ​ഘു​റാം രാ​ജ​ന്‍ പറയുന്നു.

രാ​ജ്യ​ത്ത് മ​ധ്യ​വ​ർ​ഗ വി​ഭാ​ഗം ചെ​ല​വി​ടു​ന്ന​ത് കു​റ​ഞ്ഞ​ത് വ​ലി​യ രീ​തി​യി​ല്‍ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു. ഇ​വ​ര്‍​ക്കാ​യി കൂ​ടു​ത​ല്‍ സ​ഹാ​യ​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ല്‍ നി​ന്നു​ണ്ടാ​യി​ട്ടി​ല്ലെ​ങ്കി​ല്‍ സ്ഥി​തി ഗു​രു​ത​ര​മാ​കു​മെ​ന്നും ര​ഘു​റാം രാ​ജ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. സമ്പദ് വ്യവസ്ഥയെ നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആശ്വാസപദ്ധതികള്‍ അനിവാര്യമാണെന്നും രഘുറാം രാജന്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios