Asianet News MalayalamAsianet News Malayalam

ആഗോള വിദേശനിക്ഷേപസംഗമം വരുന്നു; ബഹിരാകാശ വ്യാപാരത്തിന് പുതിയ കമ്പനി പ്രഖ്യാപിച്ചു

  • ഗംഗാ നദി വഴിയുള്ള ചരക്ക് കടത്ത് അടുത്ത നാല് വര്‍ഷത്തില്‍ നാലിരട്ടിയായി വര്‍ധിപ്പിക്കും
new company formed to managing space business
Author
Delhi, First Published Jul 5, 2019, 12:22 PM IST

ദില്ലി: രാജ്യത്ത് കൂടുതല്‍ നിക്ഷേപം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആഗോള നിക്ഷേപസംഗമം സംഘടിപ്പിക്കും, ആഗോളവ്യാപാരികളും, വ്യവസായ ഗ്രൂപ്പുകളും, ഡിജിറ്റല്‍ കമ്പനികളും സംഗമത്തിനെത്തും. എല്ലാ വര്‍ഷവും ആഗോളനിക്ഷേപം സംഘടിപ്പിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചു. 

മറ്റു പ്രഖ്യാപനങ്ങള്‍

  • 2022-ഓടെ രാജ്യത്ത് എല്ലാവര്‍ക്കും വീട് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. 
  • ഗ്രാമങ്ങളിലെ മാലിന്യനിര്‍മാര്‍ജനം സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ നടപ്പാക്കും. 
  • ഗ്രാമീണമേഖലകളില്‍ ഇന്‍റര്‍നെറ്റ് ലഭ്യത ഉറപ്പാക്കാന്‍ ഭാരത്നെറ്റ് എന്ന പേരില്‍ പുതിയ പദ്ധതി
  • തൊഴില്‍ നിയമങ്ങള്‍ ഏകീകരിക്കും.
  • വിദേശികളെ ഇന്ത്യയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ പദ്ധതി
  • ബഹിരാകാശത്തെ വ്യാപാരസാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ പുതിയ കമ്പനി പ്രഖ്യാപിച്ച് ധനമന്ത്രി. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് എന്നാവും പുതിയ കമ്പനിയുടെ പേര്. 
  • ഗംഗാ നദി വഴിയുള്ള ചരക്ക് കടത്ത് അടുത്ത നാല് വര്‍ഷത്തില്‍ നാലിരട്ടിയായി വര്‍ധിപ്പിക്കും
  • വ്യോമയാനം, മാധ്യമം, ഇന്‍ഷുറന്‍സ് എന്നീ മേഖലകളിലെ വിദേശനിക്ഷേപപരിധി ഉയര്‍ത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നതായി ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പറഞ്ഞു. ആദ്യപടിയായി ഇൻഷുറന്‍സ് ഇടനില കമ്പനികളില്‍  നൂറ് ശതമാനം വിദേശനിക്ഷേപം പ്രഖ്യാപിച്ചു. 
  • ചെറുകിട വ്യാപാരികള്‍ക്കായി പുതിയ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ച് നിര്‍മല സീതാരാമന്‍.
  • രാജ്യത്തെ 3 കോടി ചെറുകിട വ്യാപാരികള്‍ക്ക് പദ്ധതി പ്രയോജനം ചെയ്യും.
  • ഒന്നരകോടിക്ക് താഴ വാര്‍ഷിക വരുമാനമുള്ള ചെറുകിട വ്യാപരികള്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടാവും. 
Follow Us:
Download App:
  • android
  • ios