ദില്ലി: മൂഡീസ് ഇൻവെസ്റ്റേർസ് സർവീസ് ദില്ലി അന്താരാഷ്ട്ര എയർപോർട്ട് ലിമിറ്റഡിന്റെ കോർപറേറ്റ് ഫാമിലി റേറ്റിങും സീനിയർ സെക്യുർഡ് റേറ്റിങും ബി3 ൽ നിന്ന് ബി2 ലേക്ക് താഴ്ത്തി. വിമാനത്താവളത്തിന്റെ ബേസ്‌ലൈൻ ക്രെഡിറ്റ് അസസ്മെന്റ് റേറ്റിങും ബി3 ൽ നിന്ന് ബി2 ലേക്ക് താഴ്ത്തി.

വിമാനത്താവളത്തിന്റെ ഔട്‌ലുക് സ്റ്റേബിൾ എന്നതിൽ നിന്ന് റേറ്റിങ് അണ്ടർ റിവ്യു ആക്കി മാറ്റി. കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. 

ചൈനയിലെ വുഹാനിൽ നിന്നും പടർന്നുപിടിച്ച കൊവിഡ് വൈറസ് ബാധയിൽ ആഗോള തലത്തിൽ തന്നെ വിമാന സർവീസുകൾ തടസപ്പെട്ടിരുന്നു. ഇന്ത്യയ്ക്ക് അകത്തും വിദേശത്തേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ മുടങ്ങി. രാജ്യം 21 ദിവസത്തെ ലോക് ഡൗൺ കൂടി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി കൊവിഡ് നിയന്ത്രണ വിധേയമാകാതെ വിമാന സർവീസ് സാധാരണ നിലയിലേക്ക് മാറില്ല.