രാജ്യവ്യാപകമായി മെട്രോ ട്രെയിന്‍ സര്‍വീസ് വ്യാപിപ്പിക്കും. 210 കിലോ മീറ്റര്‍ ദൂരത്തില്‍ ഈ വര്‍ഷം മെട്രോ സര്‍വ്വീസ് പുതുതായി ആരംഭിക്കും. 300 കിമീ മെട്രോ ലൈന്‍ നിര്‍മ്മാണത്തിന് ഇതിനോടകം അംഗീകാരം നല്‍കിയിട്ടുണ്ട്. 

ദില്ലി: രാജ്യത്തിന്‍റെ അടിസ്ഥാന സൗകര്യവികസനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ബജറ്റിലെ പ്രഖ്യാപനങ്ങളില്‍ നിന്നും. 

  • രാജ്യവ്യാപകമായി മെട്രോ ട്രെയിന്‍ സര്‍വീസ് വ്യാപിപ്പിക്കും.
  • 210 കിലോ മീറ്റര്‍ ദൂരത്തില്‍ ഈ വര്‍ഷം മെട്രോ സര്‍വ്വീസ് വ്യാപിപ്പിക്കും.
  • 300 കിമീ മെട്രോ ലൈന്‍ നിര്‍മ്മാണത്തിന് ഇതിനോടകം അംഗീകാരം നല്‍കിയിട്ടുണ്ട്. 
  • രാജ്യത്തെ ഗതാഗതസംവിധാനത്തില്‍ വന്‍മാറ്റം കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഭാരത് മാല പദ്ധതിയും (ദേശീയപാതാവികസനം) സാഗര്‍മാല പദ്ധതിയും(ജലഗതാഗതവികസനം) സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതോടൊപ്പം ഉഡാന്‍ പദ്ധതി (ചെലവ് കുറഞ്ഞ വിമാനയാത്ര) പോലുള്ളവ കൂടി ചേരുന്നതോടെ ഗ്രാമീണ-നഗരമേഖലകളെ ബന്ധിപ്പിക്കാനും അവ തമ്മിലുള്ള അന്തരം കുറയ്ക്കാനും സാധിക്കും. 
  • രാജ്യത്തെ റെയില്‍വെ ഗതാഗതസംവിധാനം മെച്ചപ്പെടുത്താന്‍ 2018-2030 കാലയളവില്‍ 50 ലക്ഷം കോടി രൂപ ചിലവിടേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയില്‍വേ വികസനത്തിന് പൊതു-സ്വകാര്യ പങ്കാളത്തതോടെ നിക്ഷേപം കണ്ടെത്തും. 
  • രാജ്യത്തെ പാചകവാതക വിതരണത്തിന് ദേശീയശൃംഖല രൂപീകരിക്കും പദ്ധതിയുടെ ബ്ലൂപ്രിന്‍റ് ഈ വര്‍ഷം പ്രസിദ്ധീകരിക്കും. 
  • 140 ദിവസം കൊണ്ട് ഭവനിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു നേരത്തെ ഇതിനായി 340 ദിവസം വരെ വേണ്ടി വന്നിരുന്നു. 
  • രാജ്യം കൂടുതല്‍ വളരുമ്പോള്‍ അതിനൊത്ത രീതിയില്‍ ഊര്‍ജ്ജമേഖലയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിനായി വണ്‍ നേഷന്‍, വണ്‍ ഗ്രിഡ് ഇന്‍ പവര്‍ സെക്ടര്‍ പദ്ധതി നടപ്പാക്കും. ഇതുവഴി വൈദ്യുതി വിതരണം കൂടുതല്‍ ഫലപ്രദമാവും. 
  • രാജ്യത്തെ ഇലക്ട്രിക്ക് വാഹനവിപണിയെ കരുത്തുറ്റതാക്കാന്‍ പദ്ധതി. എഫ്.എ.എം.ഇ രണ്ടാം ഘട്ടം വഴി ഇലക്ട്രിക്ക് വാഹനങ്ങളും ഉപഭോഗവും ഉത്പാദനവും വര്‍ധിപ്പിക്കും. 
  • 80250 കോടി രൂപ ചിലവിട്ട് 1,25,000 കിലോ മീറ്റര്‍ റോഡുകള്‍ നവീകരിക്കും