Asianet News MalayalamAsianet News Malayalam

79.99 ൽ രൂപ; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വിനിമയ നിരക്ക്

80 ലേക്ക് ഇന്ന് തന്നെ രൂപയുടെ മൂല്യം ഇടിഞ്ഞേക്കും. 82 കടന്ന് രൂപ താഴേക്ക് എത്തുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത് 

New Record Low Of rupee 79.99
Author
Trivandrum, First Published Jul 15, 2022, 11:05 AM IST

ദില്ലി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇന്ന് രാവിലെ രാവിലെ രൂപയുടെ മൂല്യം 79.90 ൽ നിന്നും 79.99 ലേക്കെത്തി. ഇന്നലെ രാവിലെ രൂപയുടെ മൂല്യം 0.17 ശതമാനം ഇടിഞ്ഞിരുന്നു. വൈകുന്നേരം വീണ്ടും ഇടിഞ്ഞ്  79.90 ലേക്കെത്തി. ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. 

ഓഹരി വിപണി ഇന്ന് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.  സെൻസെക്‌സ് 300 പോയിന്റ് ഉയർന്നു. നിഫ്റ്റി 16000 ന് മുകളിലെത്തി. ആഗോള മാന്ദ്യം കനക്കുമോ എന്ന ഭീതി ഓഹരി വിപണികളെ സ്വാധീനിക്കുന്നുണ്ട്. 

ജൂലൈ 26-27 തീയതികളിൽ യുഎസ് ഫെഡ് ചേരാനിരിക്കെ പലിശ നിരക്കുകൾ ഉയർന്നേക്കും എന്ന അഭ്യൂഹമുണ്ട്. പലിശ നിരക്ക് 100 ബേസിസ് പോയിന്റുകൾ ഉയർന്നേക്കുമെന്നാണ് സൂചന. 

ഉയർന്ന ഇറക്കുമതി കാരണം രാജ്യത്തിന്റെ വ്യാപാര കമ്മി വർധിച്ചിട്ടുണ്ട്. 2022-23 ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യയുടെ ചരക്ക് ഇറക്കുമതി 187.02 ബില്യൺ ഡോളറായിരുന്നു, 2021-22 ഏപ്രിൽ-ജൂൺ മാസങ്ങളിലെ 126.96 ബില്യൺ ഡോളറിനേക്കാൾ 47.31 ശതമാനം വർധനയാണ് ഉണ്ടായത്.

നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ, ഇന്ത്യയുടെ ചരക്ക് കയറ്റുമതി 116.77 ബില്യൺ ഡോളറായി ഉയർന്നു, ഏപ്രിൽ-ജൂൺ 2021-22 ൽ രേഖപ്പെടുത്തിയ 95.54 ബില്യൺ ഡോളറിനേക്കാൾ 22.22 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.

Follow Us:
Download App:
  • android
  • ios