പുള്ളിക്കാരന്‍ തന്‍റെ കാറെടുത്ത് നേരെ ബാങ്കിലേക്ക് വച്ചു പിടിച്ചു. 10 മില്യണ്‍ ഡോളര്‍ ( 69,23,10,000 രൂപ) ബാങ്കില്‍ നിന്നും പിന്‍വലിച്ചു. എന്നിട്ട് സ്വയം കൈയില്‍ പണമുണ്ടെന്ന് ബോധ്യപ്പെടുത്തി. തന്‍റെ രസകരമായ പ്രവര്‍ത്തിയെപ്പറ്റി അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്.  

അബൂജ: നൈജീരിയയിലെ കോടീശ്വരനായ വ്യക്തിയാണ് അലേക്കോ ഡാന്‍ഗോട്ടെ. ഒരു ദിവസം ഡാന്‍ഗോട്ടെയ്ക്ക് ഒരു തോന്നല്‍ പണക്കാരനെന്ന് സ്വയം ഒന്ന് വിശ്വസിപ്പിക്കണം. അതിനായി അദ്ദേഹം മറ്റുളളവര്‍ക്ക് അല്‍പം തമാശയായി തോന്നുന്ന ഒരു കാര്യം ചെയ്തു. 

പുള്ളിക്കാരന്‍ തന്‍റെ കാറെടുത്ത് നേരെ ബാങ്കിലേക്ക് വച്ചു പിടിച്ചു. 10 മില്യണ്‍ ഡോളര്‍ ( 69,23,10,000 രൂപ) ബാങ്കില്‍ നിന്നും പിന്‍വലിച്ചു. എന്നിട്ട് സ്വയം കൈയില്‍ പണമുണ്ടെന്ന് ബോധ്യപ്പെടുത്തി. തന്‍റെ രസകരമായ പ്രവര്‍ത്തിയെപ്പറ്റി അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. 

'ഒരു ദിവസം, ഞാന്‍ ബാങ്കിലേക്ക് പോയി 10 മില്യണ്‍ ഡോളര്‍ പിന്‍വലിച്ചു. അത് ബാഗിലാക്കി കാറിന്‍റെ ബൂട്ടിലിട്ടു. വീട്ടിലെത്തി അത് എടുത്ത് എന്‍റെ റൂമില്‍ വച്ചു. ശേഷം ഞാന്‍ അതിലേക്ക് നോക്കി സ്വയം ചിന്തിച്ചു. "ഞാന്‍ ഇപ്പോള്‍ വിശ്വസിക്കുന്ന എന്‍റെ കൈയില്‍ പണമുണ്ട്". അടുത്ത ദിവസം തന്നെ അത് തിരികെ ബാങ്കില്‍ കൊണ്ടുപോയി നിക്ഷേപിച്ചു'. ഒരു അഭിമുഖത്തിലാണ് തന്‍റെ 'സ്വയം ബോധ്യപ്പെടുത്തല്‍' പരിപാടിയെപ്പറ്റി ഡാന്‍ഗോട്ടെ വിശദമാക്കിയത്. 

ഡാന്‍ഗോട്ടെ നൈജീരിയയിലെ വെറുമൊരു കോടീശ്വരനല്ല, നൈജീരിയയിലെ മാനുഫാക്ച്ചറിംഗ് രംഗത്തെ എതിരാളികള്‍ പോലും ബഹുമാനിക്കുന്ന ബിസിനസ് രാജാവാണ് അയാള്‍. സിമന്‍റ് മുതല്‍ ഫ്ലോറിംഗ് സോല്യൂഷന്‍സ് വരെ നീളുന്ന നിര്‍മാണക്കമ്പനികളുടെ ഉടമ. തന്‍റെ സ്വയം ബോധ്യപ്പെടുത്തല്‍ പ്രവര്‍ത്തിയോടൊപ്പം, ആഫ്രിക്കയിലെ ഏറ്റവും വളര്‍ച്ച നിരക്ക് പ്രകടിപ്പിക്കുന്ന വ്യവസായങ്ങളെപ്പറ്റിയും കാര്‍ഷിക മേഖലയെപ്പറ്റിയും സാങ്കേതിക രംഗത്തെ പുത്തന്‍ പ്രവണതകളെപ്പറ്റിയും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്. ആഫ്രിക്കന്‍ വന്‍ കരയില്‍ കസ്റ്റംസും ഭരണ നേതൃത്വവും വ്യവസായ വളര്‍ച്ചയ്ക്ക് സൃഷ്ടിക്കുന്ന തടസ്സങ്ങളെപ്പറ്റിയും അദ്ദേഹം അഭിമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്.