സ്കൂളിൽ എത്തിയ നിതാ അംബാനി കുട്ടികൾക്കൊപ്പം നൃത്തം ചെയ്യുന്നതും പാട്ടുപാടുന്നതും സോഷ്യൽ മീഡിയയിൽ വൈറലാണ്.

ന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി, തന്റെ കൊച്ചുമകൻ പൃഥ്വി അംബാനിയുടെ സ്‌കൂളിൽ കുട്ടികൾക്കൊപ്പം ദസറ ആഘോഷിച്ചു. 'നിത മുകേഷ് അംബാനി ജൂനിയർ സ്‌കൂളിൻ്റെ' (എൻഎംഎജെഎസ്) ചെയർപേഴ്‌സൺ കൂടിയായ നിത ഔദ്യോഗിക കാര്യത്തിനയല്ല സ്കൂളിൽ എത്തിയത്. പകരം പൃഥ്വി അംബാനിയുടെ മുത്തശ്ശി ആയാണ്. ദസറയോട് അനുബന്ധിച്ച് സ്കൂൾ സംഘടിപ്പിച്ച പ്രത്യേക ദസറ അസംബ്ലിയിൽ ആണ് നിത അംബാനി പങ്കെടുത്തത്. 

മുംബൈ ബാന്ദ്രയിലെ എൻഎംഎജെഎസ് സ്‌കൂൾ നവരാത്രി ആഘോഷിച്ചത് ഗർബ, ദാണ്ഡിയ, പരമ്പരാഗത നൃത്തങ്ങൾ സംഘടിപ്പിച്ചുകൊണ്ടാണ്. സ്കൂളിൽ എത്തിയ നിതാ അംബാനി കുട്ടികൾക്കൊപ്പം നൃത്തം ചെയ്യുന്നതും പാട്ടുപാടുന്നതും സോഷ്യൽ മീഡിയയിൽ വൈറലാണ്. മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയും അമ്മയ്‌ക്കൊപ്പം സ്കൂളിലെ ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. 

സ്‌കൂളിൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിത അംബാനി കുട്ടികൾക്കൊപ്പം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. കരീന കപൂറിൻ്റെയും സെയ്ഫ് അലി ഖാൻ്റെയും മകൻ ജഹാംഗീർ, ജെ അലി ഖാൻ എന്നിവർ ഈ സ്കൂളിലാണ് പഠിക്കുന്നത്. അവരോടും നിത അംബാനി സംസാരിക്കുന്നത് കാണാം. നിത അംബാനി സ്കൂൾ സന്ദർശിച്ച് ആഴ്ചകൾക്ക് ശേഷമാണ് വീണ്ടും ആഘോഷത്തിനായി എത്തുന്നത്. 

View post on Instagram


3 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് നിത മുകേഷ് അംബാനി ജൂനിയർ സ്കൂൾ നിർമ്മിച്ചിരിക്കുന്നത്. ഒന്ന് മുതൽ 7 വരെയുള്ള ക്ലാസുകളിലെ പ്രൈമറി, മിഡിൽ സ്കൂൾ വിദ്യാഭ്യാസമാണ് ഇവിടെ നൽകുന്നത്.