Asianet News MalayalamAsianet News Malayalam

നിത അംബാനിയുടെ പിറന്നാൾ ആഘോഷത്തിന് മുകേഷ് അംബാനി എത്ര ചെലവാക്കി; കണക്കുകൾ പുറത്ത്

സിംഗപ്പൂരിൽ നിന്നുള്ള സ്‌പെഷ്യൽ ലൈറ്റ് ഷോ, സെലിബ്രിറ്റി പെർഫോമൻസ്, ഇന്ത്യയിലെ ഏറ്റവും ചെലവേറിയ പിറന്നാൾ പാർട്ടിയുടെ ചെലവ് അറിയാം

Nita Ambani's 50th birthday party how much it cost
Author
First Published Jan 18, 2024, 1:44 PM IST

ന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനാണ് മുകേഷ് അംബാനി. ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന കുടുംബങ്ങളിൽ ഒന്നായ അംബാനി കുടുംബത്തിലെ ഏതൊരു ആഘോഷങ്ങളും അതിഗംഭീരമാകാറുണ്ട്. ഇപ്പോഴിതാ മുകേഷ് അംബാനിയുടെ ഭാര്യയായ നിതാ അംബാനിയുടെ പിറന്നാൾ ആഘോഷത്തിന്റെ ചെലവുകൾ കേട്ട് ഞെട്ടിയിരിക്കുകയാണ് വ്യവസായ ലോകം. കാരണം അറിയാം. 

ആഘോഷങ്ങൾ ആഡംബരമാക്കുന്നത് അംബാനി കുടുംബത്തിന്റെ പ്രത്യേകതയാണ്. ഇപ്പോഴിതാ നിത അംബാനിയുടെ 50-ാം പിറന്നാൾ ആഘോഷങ്ങളുടെ വിവരങ്ങളാണ് പുറത്തു വന്നത്. ജോധ്പൂരിലെ ആഡംബരപൂർണമായ ഉമൈദ് ഭവൻ കൊട്ടാരത്തിൽ ആണ് നിത അംബാനി പിറന്നാൾ ആഘോഷിച്ചത്. സമ്പന്നരുടെ പ്രിയപ്പെട്ട ആഘോഷ വേദിയാണ്  ഉമൈദ് ഭവൻ കൊട്ടാരം. നവംബർ ഒന്നിനായിരുന്നു മുകേഷ് അംബാനിയുടെ പ്രിയ പത്നിയുടെ ജന്മദിനം. ഇതൊനോടനുബന്ധിച്ച് മുകേഷ് അംബാനി ഒരുക്കിയ വിരുന്നിൽ 250 അതിഥികൾ പങ്കെടുത്തു. റിലയൻസ് ഗ്രൂപ്പിന്റെ 32 ചാർട്ടേഡ് വിമാനങ്ങളിൽ ആണ് ഈ അതിഥികൾ ജോധ്പൂരിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ എത്തിയത്. 

രണ്ട് ദിവസം നീണ്ട ആഘോഷമാണ് മുകേഷ് അംബാനി സംഘടിപ്പിച്ചത്. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, ആമിർ ഖാൻ മുതൽ വ്യവസായികൾ വരെ ചടങ്ങിനെത്തി. മുംബൈ ഇന്ത്യൻസിന്റെ മുഴുവൻ ഐപിഎൽ ടീമും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. ലൈറ്റ് ഷോകളായിരുന്നു പാർട്ടിയുടെ പ്രധാന ആകർഷണം. സിംഗപ്പൂരിൽ നിന്ന് ഒരു പ്രത്യേക ടീമാണ് ഈ ലൈറ്റ് ഷോ ചെയ്തത്. നിതാ അംബാനിയുടെ പേരും ധീരുഭായ് അംബാനിയുടെ മുഖവും ലൈറ്റ് ഷോയിലൂടെ ആകാശത്ത് തെളിഞ്ഞു. 

പ്രിയങ്ക ചോപ്ര, എആർ റഹ്മാൻ എന്നിവരുടെ സ്റ്റേജ് പെർഫോമൻസും പാർട്ടിയുടെ ശ്രദ്ധകേന്ദ്രമായിരുന്നു. തായ്‌ലൻഡിൽ നിന്നാണ് പാർട്ടിയിലേക്ക് വേണ്ട പൂക്കൾ ഓർഡർ ചെയ്തത്. മാത്രമല്ല, ലണ്ടനിൽ നിന്ന് കുട്ടികൾക്കുള്ള റൈഡുകൾ എത്തിക്കുകയും ചെയ്തിരുന്നു

മൊത്തം 220 കോടി രൂപയാണ് മുകേഷ് അംബാനി ഈ പാർട്ടിക്ക് വേണ്ടി ചെലവാക്കിയതെന്നാണ് റിപ്പോർട്ടുകൾ. 
 

Latest Videos
Follow Us:
Download App:
  • android
  • ios