Asianet News MalayalamAsianet News Malayalam

റെയിൽവേയിലും സ്വകാര്യ പങ്കാളിത്തം വരുന്നു: 100 റൂട്ടുകളിൽ സ്വകാര്യ ട്രെയിനുകൾ ഓടിക്കാൻ പദ്ധതി

 മുംബൈ സെൻട്രൽ - ദില്ലി, ദില്ലി - പട്ന, അലഹബാദ് - പുണെ, ദാദർ - വഡോദര തുടങ്ങിയ നൂറോളം റൂട്ടുകളിൽ സ്വകാര്യ ട്രെയിനുകൾ ഓടിക്കാനാണ് പദ്ധതി. 

NITI Aayog moots Rs 22,500 cr plan for 150 private trains on 100 routes
Author
Delhi, First Published Jan 4, 2020, 7:04 AM IST

ദില്ലി: റെയിൽവേയിൽ 100 റൂട്ടുകളിൽ 150 സ്വകാര്യ ട്രെയിനുകൾ ഓടിക്കാനുള്ള പദ്ധതിയുമായി റെയിൽവേ മന്ത്രാലയവും നീതി ആയോഗും. ആകെമൊത്തം 22500 കോടിയുടേതാണ് പദ്ധതി. മുംബൈ സെൻട്രൽ - ദില്ലി, ദില്ലി - പട്ന, അലഹബാദ് - പുണെ, ദാദർ - വഡോദര തുടങ്ങിയ നൂറോളം റൂട്ടുകളിൽ സ്വകാര്യ ട്രെയിനുകൾ ഓടിക്കാനാണ് പദ്ധതി. ഹൗറാ - ചെന്നൈ, ഹൗറ - പട്ന, ഇൻഡോർ - ഒഖ്ല, ലക്നൗ - ജമ്മു താവി, ചെന്നൈ -ഒഖ്ല, ആനന്ത്‌ വിഹാർ - ഭഗൽപുർ, സെക്കന്ദ്രബാദ് - ഗുവാഹത്തി, ഹൗറ - ആനന്ത്‌ വിഹാർ എന്നീ റൂട്ടുകളിലും സ്വകാര്യ ട്രെയിനുകൾ ഓടിക്കാൻ ആലോചിക്കുന്നുണ്ട്.

തത്പരകക്ഷികൾക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള ഡിസ്കഷൻ പേപ്പറാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ 100 റൂട്ടുകൾ 10-12 ക്ലസ്റ്ററുകൾ ആയി തിരിച്ചിരിക്കുന്നു. സ്റ്റേഷനുകളിൽ നിർത്തുന്ന സമയം, നിരക്ക്, കോച്ചുകൾ നിശ്ചയിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ സ്വകാര്യ ട്രെയിൻ ഉടമകൾക്ക് തീരുമാനം എടുക്കാനാവും. നൂതന സാങ്കേതിക വിദ്യയും ലോകോത്തര സേവനവും ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് മന്ത്രാലയവും നീതി ആയോഗും ഉറപ്പുപറയുന്നത്. 

Follow Us:
Download App:
  • android
  • ios