നാളെ പെട്രോളിനും ഡീസലിനും വില വർധിക്കുമെന്ന് എണ്ണക്കമ്പനികൾ വ്യക്തമാക്കിയിരിക്കുകയാണ്
ദില്ലി: രാജ്യത്ത് പെട്രോളിനും ഡീസലിനും നാളെയും വില വർധിക്കും. മാർച്ച് 21 ന് തുടങ്ങി ഇത് ഏഴാം തവണയാണ് വില വർധിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ആറ് ദിവസവും വില ക്രമമായി ഉയർന്നിരുന്നു.
നാളെ പെട്രോളിനും ഡീസലിനും വില വർധിക്കുമെന്ന് എണ്ണക്കമ്പനികൾ വ്യക്തമാക്കിയിരിക്കുകയാണ്. ഒരു ലിറ്റർ ഡീസലിന് 74 പൈസയാണ് വർധിക്കുക. ഒരു ലിറ്റർ പെട്രോളിന് 87 പൈസയും വർധിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.
ഇന്ധന വിലയിൽ ഇന്നലെയും വർധനയുണ്ടായിരുന്നു. ഒരു ലിറ്റർ പെട്രോളിന് 32 പൈസയായിരുന്നു വർധിപ്പിച്ചത്. ഒരു ലിറ്റർ ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. ഒരാഴ്ചക്കുള്ളിൽ നാലര രൂപയുടെ വർധനവായിരുന്നു ഇന്ന് വരെയുണ്ടായിരുന്നത്. നാളെയത് അഞ്ച് രൂപയ്ക്ക് മുകളിലേക്ക് കടക്കും.
