Asianet News MalayalamAsianet News Malayalam

കേരളത്തില്‍ എണ്ണവില വീണ്ടും കുതിക്കുന്നു; പ്രതിസന്ധി സൃഷ്ടിച്ച് അമേരിക്ക- ഇറാന്‍ സംഘര്‍ഷം

ഒപെകിന്റെ ആകെ ഉത്പാദനത്തിന്റെ അഞ്ചിലൊന്ന് വരുമിത്.
 

oil price hike in Kerala, 03 Jan. 2020
Author
Thiruvananthapuram, First Published Jan 3, 2020, 10:54 AM IST

തിരുവനന്തപുരം: രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു. ബ്രെൻഡ് ക്രൂഡ് ബാരലിന് 3.06 ശതമാനം വില കൂടി 68.28 എന്ന നിരക്കിലെത്തി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ്  ബാരലിന്  2.88 ശതമാനം കൂടി 62.94 ൽ എത്തി. ഒപെകിലെ രണ്ടാമത്തെ വലിയ എണ്ണ ഉത്പാദകരാണ് ഇറാൻ. ലോകത്തിലെ എണ്ണയുടെ 10 ശതമാനത്തോളം ഇറാന്റെ പക്കലാണ്. ഒരിടവേളക്ക് ശേഷമുണ്ടായ അമേരിക്ക- ഇറാൻ ഇറാഖ് സംഘർഷമാണ് വീണ്ടും എണ്ണവില കുതിക്കുന്നതിന് കാരണമായത് ഇറാനും ഇറാഖും കഴിഞ്ഞ ഒരുമാസം പ്രതിദിനം 6.7 ദശലക്ഷം ബാരൽ ക്രൂഡ്ഓയിലാണ് ഉത്പാദിപ്പിച്ചുകൊണ്ടിരുന്നത്. ഒപെകിന്റെ ആകെ ഉത്പാദനത്തിന്റെ അഞ്ചിലൊന്ന് വരുമിത്.

സംസ്ഥാനത്തെ പെട്രോൾ ഡീസൽ വില നോക്കാം. പെട്രോളിന് 7 പൈസയും ഡീസലിന് 13 പൈസയും കേരളത്തില്‍ ഉയര്‍ന്നു.

തിരുവനന്തപുരം

പെട്രോൾ വില-78.74

ഡീസൽ വില-73.35


കൊച്ചി

പെട്രോൾ വില-77.37

ഡീസൽ വില-71.96


കോഴിക്കോട്

പെട്രോൾ വില-77.71

ഡീസൽ വില-72.30

Follow Us:
Download App:
  • android
  • ios