കോട്ടയം അക്ഷരങ്ങളുടെ നാടാണ്, റബറിന്‍റെ നാടാണ്, സ്നേഹിക്കുന്നവരുടെ നാടാണ്... ഇനിമുതല്‍ കോട്ടയത്തിന് മറ്റൊരു മഹിമകൂടി അവകാശപ്പെടാം, അക്ഷരനഗരി ഇപ്പോള്‍ ഒലിവ് സെലസ്റ്റിനയുടെ നാടുകൂടിയാണ്. നിങ്ങളുടെ മനസ്സ് പറയുന്ന വീട് നിങ്ങള്‍ക്കായി ഒലിവ് ബില്‍ഡേഴ്സ് ഒരുക്കിവച്ചിരിക്കുന്നു. 

കോട്ടയത്ത് ടിബി റോഡില്‍ ട്രാവലേഴ്സ് ബംഗ്ലാവിന് എതിര്‍വശത്താണ് ഒലിവിന്‍റെ ആഡംബര അപ്പാര്‍ട്ട്മെന്‍റ് കോംപ്ലക്സായ സെലസ്റ്റിന സ്ഥിതി ചെയ്യുന്നത്. കേരളത്തിന്‍റെ ഏത് നഗരത്തിലേക്കും യാത്ര സൗകര്യം പ്രദാനം ചെയ്യുന്ന, വിനോദ സഞ്ചാരത്തിന് പേരുകേട്ട കോട്ടയത്ത് ഒരു അപ്പാര്‍ട്ട്മെന്‍റ് സ്വന്തമാക്കുകയെന്നത് ജീവിതത്തിലെ മികച്ച നിക്ഷേപങ്ങളില്‍ ഒന്നാണ്. ഫ്ലാറ്റുകള്‍ക്ക് സര്‍ക്കാര്‍ ജിഎസ്ടി നിരക്ക് ഇപ്പോള്‍ 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനത്തിലേക്ക് കുറച്ചതിനാല്‍ വിലയില്‍ വലിയ ലാഭവും നിങ്ങള്‍ക്ക് നേടാനാകും. നിലവില്‍ അപ്പാര്‍ട്ട്മെന്‍റ് പ്രോജക്ടിന്‍റെ നിര്‍മാണം അതിവേഗം പൂര്‍ത്തീകരണത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.  

എത്തിപ്പെടാന്‍ എന്തെളുപ്പം...

കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും 100 മീറ്റര്‍ മാത്രമാണ് സെലസ്റ്റിനയിലേക്കുളള ദൂരം. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാറിയാണ് അപ്പാര്‍ട്ട്മെന്‍റ് കോംപ്ലക്സ് സ്ഥിതി ചെയ്യുന്നത്. വെറും രണ്ട് കിലോമീറ്റര്‍ അകലത്തില്‍ ആശുപത്രി സംവിധാനവും കോളേജും ഉണ്ട്. 

ജില്ലയുടെ ഭരണകേന്ദ്രമായ കളക്ട്രേറ്റില്‍ നിന്ന് 1.5 കിലോ മീറ്ററാണ് പ്രോജക്ടിലേക്കുളള ദൂരം. വിനോദ സഞ്ചാരികളുടെ പ്രിയ ലൊക്കേഷനായ കുമരകത്തേക്ക് 10 കിലോ മീറ്റര്‍ ഡ്രൈവ് ചെയ്താല്‍ മാത്രം മതി.

ജീവിതത്തിന്‍റെ ഓരോ നേരവും അതിസുന്ദരം

അപ്പാര്‍ട്ട്മെന്‍റിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് നിങ്ങള്‍ കാണുന്ന കോട്ടയത്തിന്‍റെ സന്തോഷ ജീവിതത്തോടൊപ്പം മനസ്സിന് സുഖം പകരാന്‍ നിരവധി ഉല്ലാസ സൗകര്യങ്ങളും ഒലിവ് സെലസ്റ്റിനയിലുണ്ട്. ഫുള്ളി എയര്‍ കണ്ടീഷന്‍ഡ് ലോബി, ശുചിത്വമുളള സ്വിമ്മിങ് പൂളുകള്‍, കുട്ടികള്‍ക്കായി വിശാലമായ കളിസ്ഥലം, ഹെല്‍ത്ത് ക്ലബ്, 24 മണിക്കൂര്‍ മുടക്കമില്ലാതെ വൈഫൈ, സ്പെഷ്യലി ഡിസൈന്‍ഡ് ഇന്‍ഡോര്‍ ഗെയിംസ് ഏരിയ തുടങ്ങിയവ നിങ്ങളുടെ വിശ്രമവേളകള്‍ ആഘോഷകരമാക്കും.  

സമയം കുറവ്, പെട്ടെന്ന് വാങ്ങാം

മൊത്തം 72 യൂണിറ്റുകളാണ് ഒലിവ് സെലസ്റ്റിനയിലുളളത്. 1260, 1270, 1290 ചതുരശ്രയടിയിലാണ് 2BHK അപ്പാര്‍ട്ടുമെന്‍റുകള്‍ വരുന്നത്. 1885, 1560, 1885 ചതുരശ്രയടിയിലാണ് 3BHK അപ്പാര്‍ട്ടുമെന്‍റുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഏതാനും 2BHK അപ്പാര്‍ട്ടുമെന്‍റുകള്‍ മാത്രമാണ് ഇനി വില്‍പ്പനയ്ക്കായി സെലസ്റ്റിനയില്‍ ശേഷിക്കുന്നത്. സെലസ്റ്റിന കെട്ടിപ്പൊക്കിയിരിക്കുന്നത് ആര്‍സിസി ഫ്രെയ്മ്ഡ് ഫൗണ്ടേഷനിലാണ്. ഏറ്റവും ഗുണമേന്മയുളള ടൈലുകളാണ് ഫ്ലോറിംഗിന് ഉപയോഗിച്ചിരിക്കുന്നത്.  തേക്കിന്‍ തടി ഉപയോഗിച്ച് നിര്‍മിച്ചവയാണ് അപ്പാര്‍ട്ടുമെന്‍റിന്‍റെ വാതിലുകളും ജനലുകളും. നീക്കാന്‍ കഴിയുന്ന യുപിവിസി വാതിലുകളാണ് ബാല്‍ക്കണിയില്‍ ഉപയോഗിച്ചിരിക്കുന്നത്. അകത്തെ ഭിത്തികള്‍ക്കും ചുവരുകള്‍ക്കും പ്ലാസ്റ്റിക് ഇമള്‍ഷന്‍ ഫിനിഷാണ് നല്‍കിയിരിക്കുന്നത്. ഇനാമല്‍ പെയിന്‍റാണ് അകത്തെ വാതിലുകള്‍ക്ക് ഉപയോഗിച്ചിരിക്കുന്നത്. 

ഗുണമേന്മയുളള വയറുകളുപയോഗിച്ചാണ് ഫ്ലാറ്റിന്‍റെ ഇലക്ട്രിക്ക് സംവിധാനങ്ങളൊരുക്കിയിരിക്കുന്നത്. രണ്ട് ഓട്ടോമാറ്റിക്ക് ലിഫ്റ്റുകളുടെ സേവനവും (പാസഞ്ചര്‍ ലിഫ്റ്റും സര്‍വീസ് ലിഫ്റ്റും) സെലസ്റ്റിനയില്‍ ഒരുക്കിയിട്ടുണ്ട്. ആധുനിക സീവേജ് സംവിധാനവും മഴവെള്ള സംഭരണിയും പ്രോജക്ടിന്‍റെ ഭാഗമാണ്. ഇതിനോടൊപ്പം എല്ലാസമയവും ജല ലഭ്യത ഉറപ്പാക്കാന്‍ വാട്ടര്‍ അതോറിറ്റി കുടിവെളള സംവിധാനവുമുണ്ട്. ഫയര്‍ ഫോഴ്സിന്‍റെ ആവശ്യങ്ങള്‍ക്കും എന്‍ബിസിയുടെ ചട്ടങ്ങള്‍ക്കും അനുസരിച്ചുളള അഗ്നി സുരക്ഷ സംവിധാനങ്ങളും സെലസ്റ്റിനയിലുണ്ട്.   

ഒലിവിന്‍റെ മറ്റ് പ്രോജക്ടുകൾ

മൂന്നര ദശാബ്ദക്കാലത്തെ പാരമ്പര്യവുമായി, 1983 മുതൽ ഭവനനിർമാണരംഗത്തുള്ള ഒലിവ് ബിൽഡേഴ്‌സിന് കൊച്ചിയിലും കോട്ടയത്തും തിരുവനന്തപുരത്തുമായി ഇപ്പോൾ 11 പ്രോജക്ടുകളുണ്ട്. അക്കൂട്ടത്തിൽ നിർമാണത്തിലിരിക്കുന്നതും നിർമാണം പൂർത്തിയായതുമായ പ്രോജക്ടുകളുണ്ട്. 

കോട്ടയത്ത് ടിബി റോഡിലുളള സെലസ്റ്റിനയ്ക്കു പുറമേ, കൊച്ചിയിൽ കാക്കനാട് ഇൻഫോപാർക്കിനടുത്തുള്ള അസ്ട്ര, അരിസ്റ്റ, അലീറ്റ എന്നിവയും റെഡി ടു ഒക്യുപൈ ഫ്‌ളാറ്റുകളാണ്. ഇടപ്പള്ളിയിലെ ഒറാനിയയും തിരുവല്ലയിലെ ഒലിവ് കരിനീനയും നിർമാണം ആരംഭിച്ച പ്രോജക്ടുകളാണ്. അടുത്ത പ്രോജക്ട് തൃശൂരിലാണ്. 

ആദ്യമായി വീട് വാങ്ങുന്നവർക്ക് ഹൗസിംഗ് ലോൺ എടുക്കുമ്പോൾ പ്രധാന മന്ത്രി ആവാസ് യോജന (പിഎംഎവൈ) അനുസരിച്ചുള്ള സബ്‌സിഡിയും ലഭിക്കുന്നുണ്ട്.  ഉപഭോക്താക്കൾക്ക് ലോൺ എടുക്കുന്നതിനും അർഹരായവർക്ക് സബ്‌സിഡി ലഭ്യമാക്കുന്നതിനുമുള്ള എല്ലാവിധ പിന്തുണയും സഹായവും ഒലിവ് ബിൽഡേഴ്‌സ് നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:

കൊച്ചി കോര്‍പ്പറേറ്റ് ഓഫീസ്: ഒലിവ് ഹൗസ്, 50/932 എ, ഇടപ്പള്ളി, കൊച്ചി- 682 024. 

കോട്ടയം ഓഫീസ്: ട്രാവലേഴ്സ് ബംഗ്ലാവിന് എതിര്‍വശം, ടിബി റോഡ്, കോട്ടയം- 686 039

Contact: +91 9020 900 700

Email: http://marketing@olivebuilder.com

Website: http://www.olivebuilder.com/projects/olive-celestina