സ്വർണം, പ്ലാറ്റിനം, വജ്രം എന്നിവയേക്കാൾ വിലയുള്ള ഒരു ലോഹമാണ് റോഡിയം. ഓട്ടോമൊബൈൽ രംഗത്തും ആഭരണ നിർമ്മാണത്തിലും ഇത് ഉപയോഗിക്കുന്നു. ദക്ഷിണാഫ്രിക്കയിലും റഷ്യയിലുമാണ് പ്രധാനമായും ഖനനം ചെയ്യുന്നത്.

ലോകത്തെ ഏറ്റവും വില കൂടിയ ലോഹമേതെന്ന് ചോദിച്ചാൽ നമ്മളിൽ പലരും കണ്ണും പൂട്ടി ഉത്തരം പറയുക സ്വർണമെന്നോ വജ്രമെന്നോ ആണ്. എന്നാൽ അങ്ങനെയല്ല! സ്വർണ്ണം, പ്ലാറ്റിനം, വജ്രം എന്നിവയേക്കാൾ പലമടങ്ങ് വിലയുള്ള നിരവധി ലോഹങ്ങൾ ഈ ലോകത്തുണ്ട്. ഒരു മില്ലിഗ്രാമിന് പോലും കോടിക്കണക്കിന് രൂപ വില വരുന്ന ലോഹങ്ങളുണ്ട്. ഇത്തരത്തിൽ ഒന്നാണ് റോ‍ഡിയം. തുരുമ്പെടുക്കുന്നില്ല എന്നതാണ് റോഡിയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ ലോഹത്തിന്റെ മൂല്യം സ്വർണ്ണത്തേക്കാൾ ഒന്നര മടങ്ങ് കൂടുതലാണെന്ന് പറയപ്പെടുന്നു. അതേ സമയം സ്വർണ്ണത്തിന്റെ ലഭ്യതയുമായി താരതമ്യപ്പെടുത്തുമ്പോൾ റോഡിയം വളരെ റെയർ ആയി മാത്രമാണ് കാണപ്പെടുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്.

സമീപ വർഷങ്ങളിൽ റോഡിയത്തിന്റെ വില കുതിച്ചുയർന്നു കൊണ്ടേയിരിക്കുകയാണ്. 2024 ൽ ഗ്രാമിന് ഏകദേശം 12,416 രൂപയായിരുന്നു റോ‍ഡിയത്തിന്റെ വില. ഓട്ടോമൊബൈൽ രംഗത്ത് കാറ്റലിസ്റ്റ് കൺവെർട്ടറുകളിലും ആഭരണങ്ങളിൽ വൈറ്റ് ഗോൾഡിൽ തിളക്കം വർധിപ്പിക്കുന്നതിനും ആണ് റോഡിയം പ്രധാനമായി ഉപയോഗിച്ചു വരുന്നത്. ഇതിന്റെ റെയറിറ്റിയും വർദ്ധിച്ചുവരുന്ന ഡിമാന്റും ഇതിനെ ഏറ്റവും ചെലവേറിയ ലോഹമാക്കി മാറ്റുന്നു.

റോഡിയം പ്രധാനമായും ദക്ഷിണാഫ്രിക്കയിലും റഷ്യയിലുമാണ് ഖനനം ചെയ്യുന്നത്. ഇത് ഒരു റേഡിയോ ആക്ടീവ് ലോഹമാണ്. യുറേനിയം അയിരിനേക്കാൾ വളരെ ചെറിയ അളവിൽ സ്വാഭാവികമായി ആണ് ഇത് കാണപ്പെടുന്നത്. റേഡിയം വേർതിരിച്ചെടുക്കുന്നതും ശുദ്ധീകരിക്കുന്നതും വളരെ സങ്കീർണ്ണവും അപകടകരവുമായ ഒരു പ്രക്രിയയാണ്. സ്വർണം പോലെ വളരെ സുലഭമായും എളുപ്പത്തിലും റേഡിയം വാങ്ങാനാകില്ല.

ലുമിനസ് പെയിന്റുകൾ, എയർ ക്രാഫ്റ്റ് സ്പാർക്ക് പ്ലഗ്ഗുകൾ, ക്ലോക്ക് ഡയലുകൾ, ന്യൂക്ലിയർ പാനലുകൾ, സിനിമാ പ്രൊജക്ടറുകൾ, സർച്ച് ലൈറ്റുകൾ, എന്നിവയിൽ റോഡിയം ഉപയോഗിച്ചു വന്നിരുന്നു. ഗാമാ കിരണങ്ങൾ പുറപ്പെടുവിക്കുന്ന ഒരു ലോഹമാണ് റോഡിയം. ഇത് കൊണ്ട് തന്നെ പത്തൊൻപതാം നൂറ്റാണ്ടിൽ ഇത് വൈദ്യശാസ്ത്ര മേഖലയിൽ വലരെയധികം ഉപയോഗിച്ചിരുന്നു. കാൻസർ പോലുള്ള മാരകമായ രോഗങ്ങളുടെ ചികിത്സയിൽ റോ‍ഡിയം നിർണായക പങ്ക് വഹിച്ചിരുന്നു എന്നാണ് പറ‌യപ്പെടുന്നത്. അതേ സമയം, ഇന്ന് വളരെ കുറച്ച് മാത്രം ഉത്പാദിപ്പിക്കപ്പെടുന്ന ലോഹമാണ് റോഡിയം. ഇതിന്റെ ഉപയോഗങ്ങൾ പരിമിതമാണ് എന്നത് തന്നെയാണ് അതിന്റെ കാരണം. മാത്രമല്ല, റോ‍‍ഡിയത്തിന്റെ റേഡിയോ ആക്ടീവ് ഗുണങ്ങൾ നമ്മുടെ ശരീരത്തിന് അപകടകരമാണ്. അതിനാൽ പെയിന്റുകൾ, വസ്ത്രങ്ങൾ, മരുന്നുകൾ എന്നിവയിൽ ഇപ്പോൾ റോഡിയം ഉപയോഗിക്കാറില്ല.