കൊച്ചി: സവാള വിലയില്‍ കുതിച്ച് കയറ്റം. നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സവാള വില്‍ക്കുന്നത്. അന്‍പത് രൂപയ്ക്ക് മുകളിലേക്കാണ് സവാള വില ഉയര്‍ന്നത്. 

കൊച്ചിയില്‍  കിലോക്ക് 19 രൂപയ്ക്ക് വിറ്റിരുന്ന സവാള  ഇന്ന് വിറ്റത് 59 രൂപയ്ക്കാണ്. ഒരുദിവസം തന്നെ നിരവധി തവണ വില കൂടിയെന്നും വ്യാപാരികള്‍ പറയുന്നു. 

ലഭ്യതക്കുറവാണ് വിലക്കയറ്റത്തിന് കാരണമായതെന്നാണ് സൂചന. മൂവായിരം ടണ്ണിന് അടുത്ത് സവാള ആവശ്യമുള്ളയിടത്ത് അത്തുന്നത് ആയിരം ടണ്‍ മാത്രമാണെന്ന് വ്യാപാരികള്‍ പറയുന്നു.