Asianet News MalayalamAsianet News Malayalam

'താലിബാന്റെ ഒക്കച്ചങ്ങായി'; അഫ്ഗാനിലെ സാമ്പത്തിക പ്രതിസന്ധി, ബിൽ ഗേറ്റ്സിനോട് പണം ചോദിച്ച് ഇമ്രാൻ ഖാൻ

പോളിയോ വാക്സീനുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ബിൽ ഗേറ്റ്സ്

Pak PM Imran Khan requests Bill Gates for financial support for Afghans
Author
Islamabad, First Published Oct 6, 2021, 8:40 PM IST

ഇസ്ലാമാബാദ്: ഭീകര സംഘടനയായ താലിബാൻ (Taliban) ഭരണം പിടിച്ചതിന് പിന്നാലെ സാമ്പത്തിക തകർച്ചയിലേക്ക് (Economic crisis) വീണ അഫ്ഗാനിസ്ഥാനെ (Afghanistan) സഹായിക്കാൻ ബിൽ ഗേറ്റ്സിനോട് (Bill Gates) അഭ്യർത്ഥിച്ച് പാക് പ്രധാനമന്ത്രി (Pak Prime Minister) ഇമ്രാൻ ഖാൻ (Imran Khan). അഫ്ഗാനിസ്ഥാനിലെ പാതിയിലേറെ ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നും അവരോട് മനുഷ്യത്വം കാണിക്കണമെന്നുമാണ് മൈക്രോസോഫ്റ്റ് സ്ഥാപകനോട് (Microsoft founder) പാക് പ്രധാനമന്ത്രിയുടെ ആവശ്യം. 

ബിൽ ആന്റ് മെലിന്റ ഗേറ്റ്സ് ഫൗണ്ടേഷന്റെ (Bill and Melinda gates foundation) സഹ അധ്യക്ഷനാണ് ബിൽ ഗേറ്റ്സ്. പോളിയോ വാക്സീനുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ബിൽ ഗേറ്റ്സ്. ഇതിനിടയിലാണ് ഭീകര സംഘടനയായ താലിബാന്റെ ഒക്കച്ചങ്ങായിയാണ് തങ്ങളെന്ന് ഇമ്രാൻ ഖാൻ വ്യക്തമാക്കുന്നത്.

ജനങ്ങളുടെ ദാരിദ്ര നിർമാർജ്ജനത്തിനായി അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിന് സാമ്പത്തിക സഹായം നൽകണമെന്നാണ് ഇമ്രാൻ ഖാന്റെ ആവശ്യം. താാലിബാൻ ഭരണമേറ്റെടുത്തതിന് ശേഷം അഫ്ഗാനിലെ സാമ്പത്തിക സ്ഥിതി നാൾക്കുനാൾ മോശമാവുകയാണ്. ബാങ്കുകളിൽ നിന്ന് ജനം കൂട്ടമായി പണം പിൻവലിച്ചു. പാതിയിലേറെ ബാങ്കുകളും പ്രവർത്തനം നിർത്തി. സർക്കാരിന് വിദേശരാജ്യങ്ങൾ സാമ്പത്തിക സഹായം നൽകുന്നുമില്ല. ചൈനയിൽ നിന്ന് ഫണ്ടെത്തുമെന്നാണ് പ്രതീക്ഷയെങ്കിലും അതും ഇതുവരെ ലഭ്യമായിട്ടില്ല.

Follow Us:
Download App:
  • android
  • ios