Asianet News MalayalamAsianet News Malayalam

ആധാർ പാൻ കാർഡുമായി ലിങ്ക് ചെയ്തില്ലേ? വൈകിക്കേണ്ട ഒരു മാസത്തിനുള്ളിൽ കാലാവധി അവസാനിക്കും

കാലാവധിക്കുള്ളിൽ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമാകും

PAN Aadhaar linking deadline apk
Author
First Published May 27, 2023, 6:15 PM IST

ദില്ലി:  ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധി അടുത്ത മാസം അവസാനിക്കും. 2023 ജൂൺ 30 വരെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) അറിയിച്ചിട്ടുണ്ട്. ജൂൺ 30 നുള്ളിൽ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമാകും  

നികുതിദായകർക്ക്, പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കുന്നതിന് കുറച്ച് സമയം കൂടി നൽകുന്നതിന് സമയപരിധി നീട്ടി നൽകിയതായി സിബിഡിടി കഴിഞ്ഞ മാസം അറിയിച്ചിരുന്നു.

ആധാർ ലിങ്ക് ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ടത്, എൻആർഐകൾ, ഇന്ത്യയിലെ പൗരന്മാരല്ലാത്ത വ്യക്തികൾ, 80 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർ, അസം, മേഘാലയ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ താമസിക്കുന്നവർ എന്നിവർക്ക് പാൻ-ആധാർ ലിങ്കിംഗ് ആവശ്യമില്ല. പാൻ കാർഡ് ഉടമകൾ 1000 രൂപ ഫീസ് അടച്ച് ആധാറുമായി പാൻ ലിങ്ക് ചെയ്യണം 

പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം

1] ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in ൽ ലോഗിൻ ചെയ്യുക;

2] ക്വിക്ക് ലിങ്ക്സ് വിഭാഗത്തിന് താഴെയുള്ള 'ലിങ്ക് ആധാർ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

3] നിങ്ങളുടെ പാൻ നമ്പർ വിശദാംശങ്ങൾ, ആധാർ കാർഡ് വിവരങ്ങൾ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകുക;

4] 'ഞാൻ എന്റെ ആധാർ വിശദാംശങ്ങൾ സാധൂകരിക്കുന്നു' എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.

5] നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, നിങ്ങൾക്ക് ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും. അത് പൂരിപ്പിക്കുക, സബ്മിറ്റ് ചെയ്യുക.

Follow Us:
Download App:
  • android
  • ios