ഗംഭീരമായ ഷോപ്പിംഗ് അനുഭവം ഉപയോക്താക്കൾക്ക് നൽകുന്ന ഫെസ്റ്റിവലിൽ എത്തുന്ന യാത്രക്കാർക്ക് വമ്പൻ കിഴിവാണ് കമ്പനി നൽകുന്നത് 

പൂനെ: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന ഉപയോക്താക്കൾക്ക് ഫ്ലൈറ്റ് ടിക്കറ്റുകളിൽ കിഴിവ് പ്രഖ്യാപിച്ച് പേടിഎം ബ്രാൻഡിന്റെ ഉടമസ്ഥതയിലുള്ള വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്. ഡിസംബർ 8 മുതൽ ജനുവരി 14 വരെയുള്ള ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന യാത്രക്കാർക്കാണ് കിഴിവ് ലഭിക്കുക. 

ആഡംബരത്തിന്റെയും വിനോദത്തിന്റെയും സാംസ്‌കാരിക സമൃദ്ധിയുടെയും ഘടകങ്ങൾ ഒത്തുചേർന്ന് ഒരു മാസം നീണ്ടുനിൽക്കുന്ന ഉത്സവം ആണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ. ഗംഭീരമായ ഷോപ്പിംഗ് അനുഭവം ഉപയോക്താക്കൾക്ക് നൽകുന്ന ഫെസ്റ്റിവലിൽ എത്തുന്ന യാത്രക്കാർക്ക് വമ്പൻ കിഴിവാണ് കമ്പനി നൽകുന്നത് 

ആപ്പിൽ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന ഉപയോക്താക്കൾക്ക് പേടിഎം 8 ശതമാനം കിഴിവാണ് നൽകുന്നത്. ക്യാൻസലേഷൻ നിരക്കുകളെ കുറിച്ച് ആകുലപ്പെടാതെ യാത്രക്കാർക്ക് എപ്പോൾ വേണമെങ്കിലും യാത്രാ പ്ലാനുകൾ മാറ്റാനുള്ള സൗകര്യം നൽകുന്ന സൗജന്യ റദ്ദാക്കൽ ഫീച്ചറും കമ്പനി വാഗ്ദാനം ചെയ്യുന്നു. വൺ-വേ ടിക്കറ്റോ റൌണ്ട് ട്രിപ്പോ ആയാലും കിഴിവുകൾ ലഭിക്കും. 

 ദുബൈയില്‍ ഉടനീളമുള്ള 3500ല്‍ അധികം ഔട്ട്‍ലെറ്റുകളിലൂടെ എണ്ണൂറിലധികം ബ്രാന്‍ഡുകള്‍ 75 ശതമാനം വരെ ഡിസ്‍കൗണ്ട് ഫെസ്റ്റിവല്‍ കാലയളവില്‍ നല്‍കും. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിന്മേല്‍ ലഭ്യമാവുന്ന മറ്റ് ഓഫറുകളും റിവാര്‍ഡ് പോയിന്റുകളുമുണ്ട്. നിശ്ചിത തുകകള്‍ക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്കുള്ള സമ്മാനങ്ങളും ഇത്തവണ പ്രഖ്യാപിക്കും. വിവിധ മാളുകളിലും ഷോപ്പിങ് സെന്ററുകളിലും പ്രത്യേകമായി ലഭിക്കുന്ന ഓഫറുകള്‍ ഇതിന് പുറമെയാണ്.