ജോലി ഇല്ലെങ്കിൽ വായ്പ ലഭിക്കുമോ? പേഴ്‌സണൽ ലോണിന് അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

ജോലി ഇല്ലാത്ത സാഹചര്യത്തിൽ എങ്ങനെയാണ് ഒരു വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കേണ്ടത്?

Personal Loan Can you get a loan if you're unemployed?

സാമ്പത്തിക ആവശ്യങ്ങൾ അടിയന്തരമായി വരുമ്പോൾ ഭൂരിഭാഗം ആളുകളും ആദ്യം ആശ്രയിക്കുന്നത് വായ്പയെ ആയിരിക്കും. വ്യക്തിഗത വായ്പകൾക്ക് പലിശ കൂടുതൽ ആണെങ്കിൽ പോലും അത്യാവശ്യ ഘട്ടത്തിൽ പലരും വായ്പ എടുക്കുന്നു. വായ്പയ്ക്കായി അപേക്ഷിക്കുമ്പോൾ നിങ്ങൾക്ക് ലോൺ നൽകുന്നതിന് മുൻപ് ബാങ്കുകൾ നിങ്ങളുടെ സിബിൽ സ്കോർ അഥവാ ക്രെഡിറ്റ് സ്കോർ പരിശോധിക്കും. ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ വായ്പ അപേക്ഷ നിരസിക്കപ്പെട്ടേക്കാം. എന്നാൽ നിങ്ങൾ ജോലി ഇല്ലാത്തൊരു വ്യക്തി ആണെങ്കിൽ എങ്ങനെ വായ്പ ലഭിക്കും? 

ജോലി ഇല്ലാത്ത സാഹചര്യത്തിൽ എങ്ങനെയാണ് ഒരു വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കേണ്ടത്?

1. എത്ര തുകയാണ് ആവശ്യം? 

വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, യഥാർത്ഥത്തിൽ എത്ര പണമാണ് നിങ്ങൾക്ക് വേണ്ടതെന്ന് വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. സാമ്പത്തിക ആവശ്യകതകളെക്കുറിച്ചും തിരിച്ചടയ്ക്കാനുള്ള വഴികളെ കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.

2. ക്രെഡിറ്റ് റിപ്പോർട്ട് അവലോകനം 

ജോലി ഇല്ലെങ്കിൽ നൽകുന്ന തുക തിരിച്ചു കിട്ടുമോ എന്ന കടം നൽകുന്ന ആളുകൾക്ക് സംശയം ഉണ്ടയേക്കാം. നിലവിൽ ജോലി ഇല്ലെങ്കിലും നിങ്ങൾക്ക് നല്ല സിബിൽ സ്‌കോറോ ക്രെഡിറ്റ് റിപ്പോർട്ടോ ഉണ്ടെങ്കിൽ വായ്പ ലഭിച്ചേക്കും അതിനാൽ അവ മെച്ചപ്പെടുത്തുക 

3. ആവശ്യമായ രേഖകൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക 

വായ്‌പാ അപേക്ഷയ്ക്ക് ആവശ്യമായ എല്ലാ രേഖകളും ഉണ്ടെന്ന് ഉറപ്പാക്കുക. ഇതിൽ തിരിച്ചറിയൽ ഐഡി മുതൽ  സാമ്പത്തിക വിവരങ്ങളും ഉൾപ്പെടും. 

4. വായ്പയുടെ ഉദ്ദേശ്യം വ്യക്തമായി വിശദീകരിക്കുക 

വായ്പയ്ക്ക് അ പേക്ഷിക്കുമ്പോൾ, എന്ത് ആവശ്യത്തിനാണ് നിങ്ങൾക്ക് പണം എന്നുള്ളത് വ്യക്തമാക്കുക. ഇത് നിങ്ങളുടെ അപേക്ഷയിൽ കടം നൽകുന്ന ആളിൽ നിങ്ങളോടുള്ള വിശ്വാസം വളർത്തിയെടുക്കാൻ സഹായിക്കും.

5. സമഗ്ര പരിശോധന 

ജോലി ഇല്ലാത്തതുകൊണ്ടുതന്നെ നിങ്ങളുടെ സാമ്പത്തിക വിവരങ്ങൾ ബാങ്കുകൾ കൃത്യവും സൂക്ഷമവുമായി പരിശോധിക്കും അതിനാൽ അവയിൽ സുതാര്യത ഉറപ്പാക്കി തയ്യാറായി ഇരിക്കുക. 

തൊഴിൽരഹിതനാണെങ്കിൽ വായ്പ  ലഭിക്കുമോ?

ജോലി ഇല്ലാത്ത പ്രതികൂലമായി ബാധിക്കുമെങ്കിലും പൂർണമായി വായ്പ ലഭിക്കാനുള്ള അവസരം ഇല്ലാതാകുന്നില്ല. ക്രെഡിറ്റ് റിപ്പോർട്ടും സിബിൽ സ്കോറും മികച്ചതാണെങ്കിൽ നിങ്ങൾക്ക് വായ്പ നൽകുന്ന കാര്യം ബാങ്കുകൾ പരിഗണിക്കും 

Latest Videos
Follow Us:
Download App:
  • android
  • ios