തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിലെ എണ്ണവില വര്‍ധനവിനെ തുടര്‍ന്ന് രാജ്യത്തും ഇന്ധന വില കുതിക്കുന്നു. കഴിഞ്ഞ പത്ത് ദിവസം കൊണ്ട് 95 പൈസയുടെ വര്‍ധനയാണ് കേരളത്തിലുണ്ടായത്. ഇന്നലെ പ്രെട്രോളിന് 14 പൈസയാണ് വര്‍ധിച്ചത്. ഡീസലിന് കൂടിയത് 12 പൈസയും.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78 രൂപയിലും ഡീസൽ ലിറ്ററിന് 72.57 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കൊച്ചിയിൽ പെട്രോള്‍ ലിറ്ററിന് 76.64 രൂപയും ഡീസൽ 71.19 രൂപയുമാണ്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 76.97 രൂപയും ഡീസൽ ലിറ്ററിന് 71.52 രൂപയുമാണ് ഇന്നത്തെ നിരക്ക്.