ബാങ്കോക്ക്: രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്താനും, വിദേശ നിക്ഷേപം ആകര്‍ഷിക്കാനുമായി കൂടുതല്‍ നികുതി പരിഷ്കാരങ്ങള്‍ ഉണ്ടാകുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്‍വ്യവസ്ഥയുടെ വളര്‍ച്ച വേഗത്തിലാക്കാനുളള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകും. 

കേന്ദ്ര സര്‍ക്കാരിന്‍റെ കോര്‍പ്പറേറ്റ് നികുതി കുറച്ച നടപടിയും രാജ്യവ്യാപകമായി ചരക്ക് സേവന നികുതി ഏര്‍പ്പെടുത്തിയതും ഇതിന്‍റെ ഭാഗമാണെന്നും പ്രധാനമന്ത്രി തായ്‍ലാന്‍ഡില്‍ പറഞ്ഞു. ആദിത്യ ബിര്‍ല ഗ്രൂപ്പിന്‍റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.