കൊച്ചി: വെള്ളക്കെട്ടിനെ തുടര്‍ന്ന് പലയിടത്തും എടിഎം മെഷീനുകള്‍ കേടായതിനാല്‍ പിഒഎസ് മെഷീന്‍ വഴി പണം പിന്‍വലിക്കാന്‍ സാധിക്കുമെന്ന് എസ്ബിഐ. പെട്രോള്‍ പമ്പുകളിലും കടകളിലുമുളള സ്റ്റേറ്റ് ബാങ്കിന്‍റെ പിഒഎസ് മെഷീനുകളില്‍ കാര്‍ഡ് സ്വൈപ്പ് ചെയ്ത് 2,000 രൂപ വരെ പണമായി എടുക്കാനുളള സംവിധാനമാണുളളതെന്ന് ബാങ്ക് അറിയിച്ചു. 

എടിഎമ്മുകള്‍ വെള്ളക്കെട്ടില്‍ പണിമുടക്കിയ ഇടങ്ങളില്‍ ഈ രീതി ഉപയോഗിക്കാം. നേരത്തെ ഈ സംവിധാനം നിലവിലുളളതാണെന്നും സ്റ്റേറ്റ് ബാങ്ക് അതികൃതര്‍ പറഞ്ഞു. ഓരോ ഇടപാടിനും പമ്പ്/ കട ഉടമയ്ക്ക് അഞ്ച് രൂപ വീതം സര്‍വീസ് ചാര്‍ജ് ബാങ്ക് നല്‍കും.  

പിഒഎസ് മെഷീനുകളില്‍ സെയില്‍സ് ഓപ്ഷന് പകരം ക്യാഷ് ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ ഈ സൗകര്യം ലഭ്യമാക്കും.