ഈ വർഷം മെയ് ആദ്യവാരത്തിൽ 26.24 ബില്യൺ യൂണിറ്റായിരുന്നു ഉപഭോഗം. 

ദില്ലി: ഊർജ്ജ ഉപഭോഗത്തിൽ ജൂൺ ആദ്യവാരം 12.6 ശതമാനം വർധന രേഖപ്പെടുത്തി. 25.36 ബില്യൺ യൂണിറ്റാണ് ഉപഭോഗം. വാണിജ്യ-വ്യാവസായിക രംഗങ്ങളിൽ ഉണ്ടാകുന്ന മന്ദഗതിയിലുള്ള തിരിച്ചുവരവിന്റെ സൂചനയാണ് ഇത് നൽകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ വർഷം ജൂൺ ആദ്യവാരം ഊർജ്ജ ഉപഭോഗം 22.53 ബില്യൺ യൂണിറ്റായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ജൂൺ മാസത്തിലാകെ 105.08 ബില്യൺ യൂണിറ്റായിരുന്നു ഉപഭോഗം. 2019 ൽ 117.98 ബില്യൺ യൂണിറ്റായിരുന്നു ഉപഭോഗം.

ഈ വർഷം മെയ് ആദ്യവാരത്തിൽ 26.24 ബില്യൺ യൂണിറ്റായിരുന്നു ഉപഭോഗം. മെയ് മാസത്തെ അപേക്ഷിച്ച് ജൂൺ മാസത്തിലെ ആദ്യവാരത്തിൽ 3.35 ശതമാനം ഉപഭോഗം ഇടിഞ്ഞെന്നാണ് കണക്ക് വ്യക്തമാക്കുന്നത്.

ജൂൺ ഏഴിനാണ് ഈ വാരത്തിലെ ഏറ്റവും ഉയർന്ന ഉപഭോഗം ഉണ്ടായത്. 168.72 ഗിഗാവാട്ട്. 2020 ജൂൺ ആറിനായിരുന്നു ആ ആഴ്ചയിലെ ഏറ്റവും ഉയർന്ന ഉപഭോഗം. അത് 146.53 ഗിഗാവാട്ടായിരുന്നു. 2019 ൽ ജൂൺ നാലിനായിരുന്നു ഉയർന്ന ഉപഭോഗം. അത് 181.52 ബില്യൺ യൂണിറ്റായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona