Asianet News MalayalamAsianet News Malayalam

ജൂൺ മാസത്തെ ഊർജ്ജ ഉപഭോഗത്തിൽ വർധന

2020 ജൂൺ മാസത്തിൽ 105.08 ബില്യൺ യൂണിറ്റായിരുന്നു ഊർജ ഉപഭോഗം. 

Power consumption grows in june
Author
New Delhi, First Published Jul 1, 2021, 5:38 PM IST

ദില്ലി: ജൂൺ മാസത്തിലും രാജ്യത്തെ ഊർജ്ജ ഉപഭോഗത്തിൽ വർധനയെന്ന് റിപ്പോർട്ട്. പത്ത് ശതമാനമാണ് വർധന. 115.39 ബില്യൺ യൂണിറ്റാണ് മുൻവർഷത്തെ അപേക്ഷിച്ച് ജൂൺ മാസത്തിൽ ഉണ്ടായ ഉപഭോഗം. എന്നാലിപ്പോഴും ഇത് കൊവിഡിന് മുൻപത്തേക്കാൾ താഴെയാണെന്നത് നേരിയ നിരാശ ഉയർത്തുന്നുണ്ട്.

2020 ജൂൺ മാസത്തിൽ 105.08 ബില്യൺ യൂണിറ്റായിരുന്നു ഊർജ ഉപഭോഗം. കൊവിഡിന്റെ നിയന്ത്രണങ്ങളെ തുടർന്ന് സാമ്പത്തിക രംഗത്തെ പ്രവർത്തനങ്ങളിലുണ്ടായ കുറവാണ് ഉപഭോഗം കുറയാൻ കാരണമായിരുന്നത്. 2019 ജൂൺ മാസത്തിൽ 117.98 ബില്യൺ യൂണിറ്റായിരുന്നു ഉപഭോഗം.

എന്നാൽ മെയ് മാസത്തെ അപേക്ഷിച്ച് ജൂൺ മാസത്തിൽ 4.7 ശതമാനം വർധനവ് ഉപഭോഗത്തിൽ ഉണ്ടായത് സാമ്പത്തിക മേഖല തിരിച്ചുവരുന്നതിന്റെ സൂചനയാണ്. ജൂൺ മാസത്തിൽ മഴയിലുണ്ടായ കുറവും ഊർജ്ജ ഉപഭോഗം വർധിക്കാൻ കാരണമായി. മഴ ശക്തമായി പെയ്തിരുന്നെങ്കിൽ അത് സാമ്പത്തിക മേഖലയുടെ പ്രവർത്തനത്തിൽ തടസം സൃഷ്ടിക്കുകയും അതുവഴി ഊർജ ഉപഭോഗം കുറയുകയും ചെയ്തേനെ.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios