സൌത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ അഡീഷണല്‍ ഡയറക്ടറായി പ്രദീപ് എം ഗോഡ്ബോലെ നിയമിച്ചു.

തൃശൂര്‍: സൌത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ അഡീഷണല്‍ ഡയറക്ടറായി പ്രദീപ് എം ഗോഡ്ബോലെ നിയമിച്ചു. ഓഡിറ്റിങ്ങ്, ടെക്നോളജി,ബാങ്കിങ്ങ്, അക്കൌണ്ടിങ്ങ്, കണ്‍സള്‍ട്ടിങ്ങ്, മാനേജ്മെന്‍റ് മേഖലകളില്‍ 30 വര്‍ഷത്തിലധികം അനുഭവസമ്പത്തുള്ള ചാര്‍ട്ടേഡ് അക്കൌണ്ടന്‍റാണ് ഗോഡ്ബോലെ.

പ്രമുഖ കണ്‍സള്‍ട്ടിങ്ങ് കമ്പനിയായ ഏണ്‍സ്റ്റ് ആന്‍റ് യങ്ങ്, ഐടി സ്ഥാപനങ്ങളായ ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് സോഫ്റ്റ്വെയര്‍ (ഒ.എഫ്.എസ്.എസ്), വിപ്രോ, പ്രമുഖ ബാങ്കിങ്ങ് സ്ഥാപനമായ ഡ്യൂയിഷ് ബാങ്ക് എന്നിവിടങ്ങളില്‍ മുതിര്‍ന്ന മാനേജ്മെന്‍റ് പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.