Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രി ജൻ ധൻ യോജന പ്രകാരമുളള അക്കൗണ്ട് ഉടമകളിൽ 55 ശതമാനവും വനിതകൾ: ധനകാര്യ മന്ത്രാലയം

മൊത്തം അക്കൗണ്ട് ഉടമകളിൽ 55 ശതമാനവും വനിതകളാണെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.
 

pradhan Mantri Jan Dhan Yojana women contribution
Author
New Delhi, First Published Mar 8, 2021, 5:16 PM IST

ദില്ലി: സാർവത്രിക ബാങ്കിംഗ് സേവനം, വ്യക്തികളുടെ സാമ്പത്തിക ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടുളള കേന്ദ്ര സർക്കാരിന്റെ പ്രധാന പദ്ധതിയായ പ്രധാനമന്ത്രി ജൻ ധൻ യോജന (പിഎംജെഡിവൈ) പ്രകാരമുള്ള മൊത്തം അക്കൗണ്ട് ഉടമകളിൽ 55 ശതമാനവും വനിതകളാണെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുളള പ്രത്യേക വ്യവസ്ഥകളോടെയുളള വിവിധ പദ്ധതികളുടെ വിശദാംശങ്ങൾ മന്ത്രാലയം പങ്കുവച്ചു, കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാനും സംരംഭക എന്നി രീതിയിൽ സ്വപ്നങ്ങളെ പിന്തുടരാനും സ്ത്രീകളെ സാമ്പത്തികമായി പ്രാപ്തരാക്കി.

2021 ഫെബ്രുവരി 24 ലെ കണക്കനുസരിച്ച് പി എം ജെ ഡി വൈ പദ്ധതി പ്രകാരം തുറന്ന 41.93 കോടി അക്കൗണ്ടുകളിൽ 23.21 കോടി അക്കൗണ്ടുകളു‌ടെ ഉടമകൾ വനിതകളാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

പ്രധാനമന്ത്രി മുദ്ര യോജനയെ (പി എം എം വൈ) പദ്ധതി പ്രകാരം, 68 ശതമാനം അല്ലെങ്കിൽ 19.04 കോടി അക്കൗണ്ടുകളിലായി 6.36 ലക്ഷം കോടി രൂപ (2021 ഫെബ്രുവരി 26 വരെ) വനിതാ സംരംഭകർക്കായി വിവിധ സംരംഭക അപേക്ഷകളുടെ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. 
 

Follow Us:
Download App:
  • android
  • ios