ദീപിക, ആലിയ, കരീന എന്നിവരൊക്കെ ഉണ്ടായിട്ടും പാപ്പരാസികളുടെ കണ്ണുകൾ പതിച്ചത് മുകേഷ് അംബാനിയുടെ ഇളയ മരുമകളിലാണ്. കാരണം എന്താണെന്നല്ലേ.. ഇളയ മകനായ അനന്ത് അംബാനിയുടെ പ്രതിശ്രുത വധു ധരിച്ച വസ്ത്രം തന്നെ കാരണം. 

ന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാളായ ജിയോ വേൾഡ് പ്ലാസ നവംബർ ഒന്നിനാണ് മുകേഷ് അംബാനി പൊതുജനങ്ങൾക്ക് തുറന്നു നൽകിയത്. ആഡംബര ചടങ്ങുകളോടെ ഒക്ടോബര് 31നു ജിയോ വേൾഡ് പ്ലാസ ഉദ്‌ഘാടനം ചെയ്യപ്പെട്ടു. വ്യാവസായിക രാഷ്ട്രീയ പ്രമുഖരടക്കം ബോളിവുഡ് താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. ദീപിക, ആലിയ, കരീന എന്നിവരൊക്കെ ഉണ്ടായിട്ടും പാപ്പരാസികളുടെ കണ്ണുകൾ പതിച്ചത് മുകേഷ് അംബാനിയുടെ ഇളയ മരുമകളിലാണ്. കാരണം എന്താണെന്നല്ലേ.. ഇളയ മകനായ അനന്ത് അംബാനിയുടെ പ്രതിശ്രുത വധു ധരിച്ച വസ്ത്രം തന്നെ കാരണം. 

Add Asianetnews as a Preferred SourcegooglePreferred

ALSO READ: രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരന്റെ ഭാര്യ, 60ന്റെ നിറവിൽ നിത അംബാനി, ആസ്തി കേട്ടാൽ ഞെട്ടും

മുകേഷ് അംബാനിയുടെ 'ഛോട്ടി ബാഹു' എപ്പോഴും വാർത്തകളിൽ നിറയാറുണ്ട് കാരണം അവരുടെ വസ്ത്രധാരണം തന്നെയാണ്. രാജ്യത്തെ ലക്ഷ്വറി മാളായ ജിയോ വേൾഡ് പ്ലാസയുടെ ഉദ്‌ഘാടനത്തിന് രാധിക മർച്ചന്റ് എത്തിയത് 3,58,400 രൂപ വിലയുള്ള വസ്ത്രം ധരിച്ചാണ്. മോണിക്ക് ലുയിലിയറുടെ സ്ട്രാപ്പ്ലെസ് വെൽവെറ്റ് കോക്ടെയ്ൽ വസ്ത്രമാണ് രാധിക മർച്ചന്റിനെ സുന്ദരിയാക്കിയത്. 

അമേരിക്കയിലെ മുൻനിര ഡിസൈനർമാരിൽ ഒരാളാണ് മോണിക്ക് ലുലിയർ. പ്രിയങ്ക ചോപ്ര എമ്മ സ്റ്റോൺ, ബ്ലെയ്ക്ക് ലൈവ്‌ലി, ഗ്വിനെത്ത് പാൽട്രോ, ടെയ്‌ലർ സ്വിഫ്റ്റ്, റീസ് വിതർസ്‌പൂൺ, ജെസീക്ക ആൽബ തുടങ്ങിയ സെലിബ്രിറ്റികള്‍ ലുയിലിയർ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ അണിഞ്ഞിട്ടുണ്ട്. 

വി-നെക്ക് ആയിട്ടുള്ള സ്ട്രാപ്പ്ലെസ്, വെൽവെറ്റ് കോക്ടെയ്ൽ വസ്ത്രമാണ് രാധിക മർച്ചന്റിന്റെ വസ്ത്രം. യു‌എസ്‌എയിൽ നിർമ്മിച്ച ഈ വസ്ത്രം ബ്രാൻഡിന്റെ 2023 ലെ റെഡി ടു വെയർ ശേഖരത്തിന്റെ ഭാഗമാണ്. രാധിക മർച്ചന്റിനൊപ്പം മുകേഷ് അംബാനിയുടെ മൂത്ത മരുമകൾ ശ്ലോക മേത്തയും മോണിക് ലുയിലിയർ ഡിസൈൻ ചെയ്ത വസ്ത്രമാണ് ധരിച്ചിരുന്നത്. ഇരുവരുടെയും വസ്ത്രങ്ങളും അവരുടെ മനോഹരമായ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം