Asianet News MalayalamAsianet News Malayalam

കള്ളന്മാരെ പിടികൂടി റെയിൽവെ, ഇനി കൂടുതൽ തത്കാൽ ടിക്കറ്റുകൾ

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഈ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവരെ തെരഞ്ഞുപിടിച്ച് അറസ്റ്റ്
ചെയ്യുകയായിരുന്നു ആർപിഎഫ്. 

railway roots out illegal software more tatkal tickets
Author
Delhi, First Published Feb 18, 2020, 9:57 PM IST

ദില്ലി: റെയിൽവെ ടിക്കറ്റ് ബുക്കിംഗിനായി ഉപയോഗിക്കുന്ന അനധികൃത സോഫ്റ്റ്‌വെയറും അതുപയോഗിക്കുന്ന ഏജന്റുമാരെയും കണ്ടെത്തിയതോടെ ഇനി കൂടുതൽ തത്കാൽ ടിക്കറ്റുകൾ ഉപഭോക്താക്കൾക്ക് ലഭിക്കും. നേരത്തെ ഒന്നോ രണ്ടോ മിനിറ്റ് കൊണ്ട് തീർന്നുപോകുമായിരുന്ന ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഇനി മണിക്കൂറുകൾ ലഭിക്കുമെന്നാണ് വൻ തട്ടിപ്പ് ലോബിയെ പിടികൂടിയതിന്റെ സന്തോഷത്തോടെ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് ഡയറക്ടർ ജനറൽ അരുൺ കുമാർ പറയുന്നത്.

എഎൻഎംഎസ്, എംഎസി, ജാഗ്വർ എന്നീ സോഫ്റ്റ്‌വെയറുകൾ ഐആർസിടിസിയിൽ ഒളിച്ചുകടന്നാണ് തട്ടിപ്പ് നടത്തിയത്. അതുകൊണ്ട് സാധാരണ യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിംഗിന് വലിയ തടസം നേരിട്ടിരുന്നു. ഐആർസിടിസി വഴി ബുക്ക് ചെയ്യുന്നവർക്ക് 2.55 മിനിറ്റ് ബുക്കിംഗിന് സമയം ആവശ്യമായി വരുമ്പോൾ ഈ വ്യാജ സോഫ്റ്റ്‌വെയർ വഴി 1.48 സെക്കന്റിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നു.

തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഏജന്റുമാർക്ക് റെയിൽവെ അനുവാദം നൽകിയിട്ടില്ല. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഈ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവരെ തെരഞ്ഞുപിടിച്ച് അറസ്റ്റ്
ചെയ്യുകയായിരുന്നു ആർപിഎഫ്. 50 കോടി മുതൽ 100 കോടി മൂല്യമുള്ളതായിരുന്നു ഈ അനധികൃത ടിക്കറ്റ് വിൽപ്പന.

Follow Us:
Download App:
  • android
  • ios