റിസർവ് ബാങ്കിന്റെ വിലക്ക് ബാങ്കിന്റെ ബിസിനസിനെ ദോഷകരമായി ബാധിച്ചുവെന്ന് എച്ച്ഡിഎഫ്സി ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശശിധർ ജഗദീശൻ കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടിരുന്നു.  

മുംബൈ: എച്ച്ഡിഎഫ്സി ബാങ്കിന്റെ സാങ്കേതിക വിലക്ക് റിസർവ് ബാങ്ക് ഭാഗികമായി നീക്കിയെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് 17 ന് ബാങ്കിലേക്ക് അയച്ച കത്തിലൂടെ പുതിയ ക്രെഡിറ്റ് കാർഡുകൾ ലഭ്യമാക്കാൻ എച്ച്ഡിഎഫ്സി ബാങ്കിനെ റിസർവ് ബാങ്ക് അനുവദിച്ചതായി സിഎൻബിസി-ടിവി 18 റിപ്പോർട്ട് ചെയ്തു.

സാങ്കേതിക പ്രശ്‍നങ്ങൾ പരിഹരിക്കുന്നതുവരെ പുതിയ ഡിജിറ്റൽ ലോഞ്ചുകളെല്ലാം നിർത്തിവയ്ക്കാൻ കഴിഞ്ഞ ഡിസംബറിൽ റിസർവ് ബാങ്ക് എച്ച്ഡിഎഫ്സി ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. പുതിയ ഡിജിറ്റൽ ഉൽ‍പ്പന്നങ്ങളോ സേവനങ്ങളോ സമാരംഭിക്കുന്നതിൽ നിന്നും എച്ച്ഡിഎഫ്‍സിയെ വിലക്കുകയുണ്ടായി. 

റിസർവ് ബാങ്കിന്റെ വിലക്ക് ബാങ്കിന്റെ ബിസിനസിനെ ദോഷകരമായി ബാധിച്ചുവെന്ന് എച്ച്ഡിഎഫ്സി ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശശിധർ ജഗദീശൻ കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona