കിട്ടാക്കട നിവാരണം സംബന്ധിച്ച് കഴിഞ്ഞ മാസമാണ് റിസര്‍വ് ബാങ്ക് വിവിധ നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. 

മുംബൈ: കിട്ടാകട നിവാരണം സംബന്ധിച്ച സര്‍ക്കുലര്‍ റദ്ദാക്കിയ സുപ്രീം കോടതി നടപടി റിസര്‍വ് ബാങ്കിന്‍റെ അധികാരം കുറയ്ക്കുന്നില്ലെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. സുപ്രീം കോടതി ഇടപെടലിന്‍റെ അടിസ്ഥാനത്തില്‍ പരിഷ്കരിച്ച മാനദണ്ഡങ്ങള്‍ ഉടന്‍ പുറത്തിറക്കും.

കിട്ടാക്കട നിവാരണം സംബന്ധിച്ച് കഴിഞ്ഞ മാസമാണ് റിസര്‍വ് ബാങ്ക് വിവിധ നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. എന്നാല്‍, റിസര്‍വ് ബാങ്കിന്‍റെ സര്‍ക്കുലര്‍ റദ്ദാക്കിയ നടപടി കിട്ടാക്കട പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ബാങ്കുകള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് ബാങ്കിങ് മേഖലയ്ക്ക് ആശങ്കയുണ്ട്. 

തിരിച്ചടവ് മുടക്കിയ ഓരോ ആളെയും പ്രത്യേകം പ്രത്യേകമായി പരിഗണിച്ചു വേണം കിട്ടാകട നിവാരണം നടപ്പാക്കാന്‍ എന്നാണ് കോടതി നിര്‍ദേശത്തിന്‍റെ പൊരുളെന്ന് റിസര്‍വ് ബാങ്ക് വിലയിരുത്തുന്നു. ഇതിനെ അടിസ്ഥാനമാക്കി ഉടന്‍ വിശദമായ സര്‍ക്കുലര്‍ പുറപ്പെടുവിക്കും. റിസര്‍വ് ബാങ്കിന്‍റെ റസലൂഷന്‍ ആക്ട് സെക്ഷന്‍ 35 എഎ പ്രകാരമുളള അധികാരം സുപ്രീം കോടതി എടുത്തകളയുകയല്ല സുപ്രീം കോടതി ചെയ്തതെന്ന് ഗവര്‍ണര്‍ പറഞ്ഞു.