വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, രാജ്യത്തെ മൂന്ന് ബാങ്കുകൾക്കെതിരെ നടപടികൾ സ്വീകരിച്ചു. പിഴകള്‍ ഇങ്ങനെ 

ദില്ലി: വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, രാജ്യത്തെ മൂന്ന് ബാങ്കുകൾക്കെതിരെ നടപടികൾ സ്വീകരിച്ചു. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്‌ട് പ്രകാരവും ആർബിഐയിൽ നിക്ഷിപ്‌തമായ അധികാരവും അനുസരിച്ചാണ് നടപടി. 

മുംബൈയിലെ സരസ്വത് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് 23 ലക്ഷം രൂപയാണ് ആർബിഐ പിഴ ചുമത്തിയത്. ബാങ്കിംഗ് റെഗുലേഷൻ ആക്‌ട് സെക്ഷൻ 20(1)(b)(iii) വകുപ്പ് 56- പ്രകാരം ഡയറക്ടർമാർക്കുള്ള വായ്പകളും അഡ്വാൻസും' സംബന്ധിച്ച ആർബിഐയുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് നടപടി 

ALSO READ: ഒരു കിലോ കാപ്പിപൊടിക്ക് നിങ്ങൾ എത്ര കൊടുക്കും? ലോകത്തിലെ ഏറ്റവും ചെലവേറിയ 5 കോഫികൾ

രണ്ടാമത് രാജ്‌കോട്ട് നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിനാണ് പിഴ ചുമത്തിയിരിക്കുന്നത്. ബാങ്കിംഗ് റെഗുലേഷൻ ആക്‌ട് സെക്ഷൻ 46(4)(i), 56 എന്നിവ പ്രകാരം ആർബിഐക്ക് അനുവദിച്ച അധികാരത്തിന് കീഴിലാണ് പിഴ ചുമത്തിയത്. 

ബിആർ ആക്ടിലെ സെക്ഷൻ 20, സെക്ഷൻ 56 എന്നിവയ്‌ക്കൊപ്പം ലംഘനത്തിനും ആർബിഐയുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനും മഹാരാഷ്ട്രയിലെ വസായ്, ബാസെയ്ൻ കാത്തലിക് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് 25 ലക്ഷം രൂപ ആർബിഐ സാമ്പത്തിക പിഴ ചുമത്തി. ബിആർ ആക്ടിലെ സെക്ഷൻ 20, സെക്ഷൻ 56 എന്നിവയ്‌ക്കൊപ്പം ലംഘനത്തിനും ആർബിഐയുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനുമാണ് പിഴ.

ALSO READ: ഈ അഞ്ച് ദിനങ്ങളിൽ മദ്യം കിട്ടില്ല; ഒക്‌ടോബറിലെ ഡ്രൈ ഡേകൾ ഇങ്ങനെ

കഴിഞ്ഞ ദിവസം എസ്ബിഐയും ഇന്ത്യൻ ബാങ്കും ഉൾപ്പെടെ മൂന്ന് പൊതുമേഖലാ ബാങ്കുകൾക്ക് റിസർവ് ബാങ്ക് പിഴ ചുമത്തിയിരുന്നു. കൃത്യമായ പരിശോധനകൾ ഇല്ലാതെ കോർപറേറ്റ് ലോൺ അനുവദിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എസ്‌ബിഐക്ക് ആർബിഐ പിഴ ചുമത്തിയിരിക്കുന്നത്. 1.3 കോടി രൂപയാണ് പിഴ. നിക്ഷേപങ്ങളുടെ പലിശ നിരക്ക്, കെവൈസി നിയമങ്ങൾ പാലിക്കുക എന്നിവയിൽ വീഴ്ച വരുത്തിയതിന് ഇന്ത്യൻ ബാങ്കിന് 1.62 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം