നിലവില്‍ കുറഞ്ഞ് നില്‍ക്കുകയാണെങ്കിലും വരും മാസങ്ങളില്‍ രാജ്യത്തിന്‍റെ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. 

മുംബൈ: ജൂണില്‍ നടക്കുന്ന ധനനയ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് വീണ്ടും പലിശ നിരക്കുകളില്‍ കുറവ് വരുത്തിയേക്കും. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച ത്വരിതഗതിയിലാക്കുന്നതിന്‍റെ ഭാഗമായാണിത്. 

നിലവില്‍ കുറഞ്ഞ് നില്‍ക്കുകയാണെങ്കിലും വരും മാസങ്ങളില്‍ രാജ്യത്തിന്‍റെ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. ഇതിന് മുന്‍പ് പലിശ നിരക്കുകളില്‍ കുറവ് വരുത്താനാകും റിസര്‍വ് ബാങ്ക് ശ്രമിക്കുക. കഴിഞ്ഞ രണ്ട് ധനനയ അവലോകന യോഗത്തിലും റിസര്‍വ് ബാങ്ക് കാല്‍ ശതമാനം വീതം പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചിരുന്നു.