Asianet News MalayalamAsianet News Malayalam

ആർബിഐ വായ്പാ നിരക്ക് ഉയർത്തിയേക്കും; എംപിസി യോഗം 30 ന്

പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ റിപ്പോ നിരക്ക് ഉയർത്താൻ ആർബിഐ നിർബന്ധിതരാകും. ഇതോടെ വിവിധ വായ്പാ പലിശകൾ ഉയരും 
 

rbi may raise interest rates by another 50 basis points
Author
First Published Sep 13, 2022, 5:03 PM IST

ദില്ലി: ഈ മാസം നടക്കാനിരിക്കുന്ന പണ നയ അവലോകന യോഗത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും പലിശ നിരക്കുകൾ ഉയർത്തിയേക്കും. ഓഗസ്റ്റിൽ രാജ്യത്തെ പണപ്പെരുപ്പം കഴിഞ്ഞ മാസത്തേക്കാൾ കൂടുതൽ ഉയർന്ന സാഹചര്യത്തിലാണ് നിരക്ക് വർദ്ധന ഉണ്ടാകുമെന്ന് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. 

ഓഗസ്റ്റിൽ പണപ്പെരുപ്പം സെൻട്രൽ ബാങ്കിന്റെ ടോളറൻസ് പരിധിക്ക് മുകളിൽ ആയിരുന്നു. ജൂലൈയിലെ 6.71 ശതമാനത്തിൽ നിന്ന് ഓഗസ്റ്റിൽ 7.0 ശതമാനമായി റീടൈൽ പണപ്പെരുപ്പം ഉയർന്നു. അതിനാൽ തന്നെ മാസം പലിശനിരക്ക് 50 ബേസിസ് പോയിന്റുകൾ ഉയർത്തിയേക്കുമെന്ന് വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടി.  

Read Also: വിളച്ചിലെടുത്താൽ പണി പോകും; രണ്ടു വള്ളത്തിൽ കാലിടേണ്ട എന്ന് ഇൻഫോസിസ്

ഉയർന്ന ഭക്ഷ്യവിലയാണ് പണപ്പെരുപ്പം കുത്തനെ കൂട്ടിയത്. ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പ നിരക്ക് ഓഗസ്റ്റിൽ  6.9 ശതമാനം ആയിരിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ഇത് തെറ്റിച്ചുകൊണ്ട് പണപ്പെരുപ്പം 7 ശതമാനമായി ഉയർന്നു. 

സെപ്തംബർ 30 നാണു ആർബിഐ അടുത്ത ധനനയ അവലോകന യോഗം ചേരുക.  മോണിറ്ററി പോളിസി കമ്മിറ്റി പണപ്പെരുപ്പത്തെ മെരുക്കാൻ നിരക്കുകൾ വീണ്ടും ഉയർത്തിയേക്കും. 
 
കഴിഞ്ഞ തവണയെല്ലാം തന്നെ ആർബിഐ നിരക്ക് വർദ്ധന നടത്തിയിരുന്നു. തുടർന്ന് രാജ്യത്തെ എല്ലാ പൊതുമേഖലാ സ്വകാര്യ ബാങ്കുകൾ നിക്ഷേപ വായ്പാ പലിശ കുത്തനെ കൂട്ടി. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം നേരിടാൻ ഈമാസവും ആർബിഐ നിരക്ക് ഉയർത്തും. എല്ലാ വിധ വായ്പാകളുടെ പലിശയും ഇഎംഐകളും അതോടെ ഉയരും.  

Read Also: രണ്ടും കല്പിച്ച് ടാറ്റ, എയർ ഇന്ത്യയുടെ മുഖം മാറും; വിപുലീകരണ പദ്ധതികൾ അറിയാം

കഴിഞ്ഞ എംപിസി മീറ്റിങ്ങിൽ ആർബിഐ നിരക്കുകൾ 50 ബേസിസ് പോയിന്റ് ഉയർത്തിയിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ റീട്ടെയിൽ പണപ്പെരുപ്പം 7 ശതമാനത്തിന് മുകളിലാണ്.

അതേസമയം,  റീട്ടെയിൽ പണപ്പെരുപ്പ കണക്കുകൾ പുറത്തു വരുന്നതിന് മുന്നോടിയായി  ഇന്ത്യൻ ഗവൺമെന്റ് ബോണ്ട് ആദായം ഇന്ന് നേരിയ തോതിൽ ഉയർന്നു.  മുൻ സെഷനിലെ 7.1699 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ  ബോണ്ട് വരുമാനം 7.1811 ശതമാനം ആയി ഉയർന്നു. 
 

Follow Us:
Download App:
  • android
  • ios