പ്ലേ ക്രെഡിറ്റ് കാർഡുമായി ആർ ബി എൽ ബാങ്കും ബുക്ക് മൈ ഷോയും. സിനിമ പ്രേമികൾക്ക് ഇനി സന്തോഷകാലം. കാർഡിന്റെ ആണുല്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
സിനിമ ആസ്വാദകരെ സന്തോഷിപ്പിക്കുന്ന വിവിധ ഓഫാറുകൾ നൽകികൊണ്ട് ആർ ബി എൽ ബാങ്കിന്റെ പുതിയ ക്രെഡിറ്റ് കാർഡ്. ബുക്ക് മൈ ഷോയുമായി കൈകോർത്തുകൊണ്ടാണ് ആർ ബി എൽ ബാങ്ക് പുതിയ ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കുന്നത്. ബുക്ക് മൈ ഷോയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കായിരിക്കും ആദ്യം ഈ പ്ലേ കാർഡ് നൽകുക. ഓൺലൈൻ ബുക്കിങ്ങിന് മാത്രമാകില്ല ഓഫ്‌ലൈൻ ആയും ഈ ആനുകൂല്യങ്ങൾ ലഭ്യമാകും. നേരത്തെ 2016ൽ, ഫൺ പ്ലസ് ക്രെഡിറ്റ് കാർഡ് ലോഞ്ചിനായി ബുക്ക്‌മൈഷോയുമായി ആർബിഎൽ ബാങ്ക് സഹകരിച്ചിരുന്നു.
Read Also: പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉണ്ടോ? ഇനി ഓൺലൈനായി പാസ്ബുക്ക് പരിശോധിക്കാം
അതേസമയം ആർ ബി എൽ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ബുക്ക് മൈ ഷോ വഴി സിനിമകൾ ആസ്വദിക്കാനുള്ള ഒഫറുകൾ ലഭിക്കും. ബുക്ക് മൈ ഷോ ഉപഭോക്താക്കൾക്ക് 500 രൂപയാണ് പ്ലേ കാർഡിന്റെ ഫീസ് വരുന്നത്. എന്നാൽ, ബുക്ക് മൈ ഷോയുടെ പ്രീമിയം അംഗങ്ങൾക്ക് ഫീസ് ഉണ്ടായിരിക്കില്ല.
പ്ലേ ക്രെഡിറ്റ് കാർഡിലുള്ള ആനുകൂല്യങ്ങൾ
1. കാർഡിന്റെ കെ വൈ സി വിവരങ്ങൾ നൽകുന്നത് പൂർത്തിയാക്കി കഴിഞ്ഞാൽ 200 രൂപ മൂല്യമുള്ള ബി എം എസ് ക്യാഷിന്റെ രൂപത്തിൽ ആനുകൂല്യം ആസ്വദിക്കാനാകും.
2. പ്ലേ ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്ത് ശേഷമുള്ള ആദ്യ 30 ദിവസത്തിനുള്ളിൽ നടത്തുന്ന ആദ്യ ഇടപാടിന് 500 രൂപ വെൽകം ബോണസായി ലഭിയ്ക്കും.
Read Also: 12 ഭാഷകളിൽ 30 ബാങ്കിംഗ് സേവനങ്ങൾ; സ്മാർട്ടായി എസ്ബിഐ കോൾ സെന്റർ
3. ഒരു മാസത്തിനുള്ളിൽ 5000 രൂപയോ അതിൽക്കൂടുതലോ ചെലവഴിച്ചാൽ അടുത്ത ബില്ലിംഗ് മാസത്തിൽ നിങ്ങൾക്ക് 500 രൂപയുടെ ഓഫർ ലഭിക്കും.
4. നിങ്ങൾ സിനിമാ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ബുക്ക് മൈ ഷോ പ്ലാറ്റ്‌ഫോമിൽ വാങ്ങുന്ന എഫ്& ബിയിൽ 100 രൂപ കിഴിവ് ലഭിക്കും.
