Asianet News MalayalamAsianet News Malayalam

ശുഭലക്ഷ്മി പോളിസ്റ്റേഴ്‌സ് ഇനി റിലയൻസ് ഇൻഡസ്ട്രീസിന് സ്വന്തം

ശുഭലക്ഷ്മി പോളിസ്റ്റർ, പോളിടെക്സ് കമ്പനികളുടെ വായ്പാ ദാതാക്കളുടെയും കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടേയും അനുമതിയോടുകൂടി മാത്രമേ ഇടപാട് പൂർത്തിയാവുകയുള്ളൂ. 

Reliance arm to buy polyester business of Shubhalakshmi Polyesters
Author
First Published Sep 10, 2022, 10:28 PM IST

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന് പൂർണ ഉടമസ്ഥതയിലുള്ള റിലയൻസ് പെട്രോളിയം റീട്ടെയിൽ കമ്പനി ശുഭലക്ഷ്മി പോളിസ്റ്റർ കമ്പനിയെയും ശുഭലക്ഷ്മി പോളിടെക്സ് കമ്പനിയെയും ഏറ്റെടുത്തു. യഥാക്രമം 1522 കോടി രൂപയ്ക്കും 70 കോടി രൂപയുമാണ് ഏറ്റെടുക്കലിനായി റിലയൻസ് പെട്രോളിയം റീട്ടെയിൽ ചെലവഴിച്ചത്.

ശുഭലക്ഷ്മി പോളിസ്റ്റർ, പോളിടെക്സ് കമ്പനികളുടെ വായ്പാ ദാതാക്കളുടെയും കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടേയും അനുമതിയോടുകൂടി മാത്രമേ ഇടപാട് പൂർത്തിയാവുകയുള്ളൂ. ശുഭലക്ഷ്മി പോളിസ്റ്റർ കമ്പനിക്ക് ഗുജറാത്തിലും ദാദ്ര നഗര് ഹവേലിയിലുമായി രണ്ട് പ്ലാന്റുകൾ ഉണ്ട്. 2.52 ലക്ഷം മെട്രിക് ടണ്ണാണ് കമ്പനിയുടെ വാർഷിക ഉത്പാദനശേഷി. ഗുജറാത്തിൽ തന്നെയാണ് ശുഭലക്ഷ്മി പോളി ടെക്സ് പ്ലാന്റും സ്ഥിതി ചെയ്യുന്നത്.

തങ്ങളുടെ പോളിസ്റ്റർ ബിസിനസ് കൂടുതൽ വിപുലീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് റിലയൻസ് ഇൻഡസ്ട്രീസ് ഈ ഏറ്റെടുക്കൽ നടത്തിയിട്ടുള്ളത്. ഈയടുത്തകാലത്ത് പാപ്പരത്ത നടപടികൾ നേരിടുന്ന ജെ ബി എഫ് ഇൻഡസ്ട്രീസിന്റെ പെട്രോകെമിക്കൽ യൂണിറ്റ് ഏറ്റെടുക്കുന്നതിനുള്ള മത്സരത്തിൽ നിന്ന് റിലയൻസ് ഇൻഡസ്ട്രീസ് പിന്മാറിയിരുന്നു. എന്നാൽ ഇതിന് യാതൊരു കാരണവും ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

അംബാനിയും സക്കര്‍ബര്‍ഗും ഒന്നായി; ഇനി വാട്ട്സ്ആപ്പ് വഴിയാണ് സംഭവം.!

ഇന്ത്യയിലെ ഐഫോണ്‍ വില വച്ചു നോക്കിയാല്‍ വിദേശത്ത് നിന്നും വാങ്ങുന്നതാണോ ലാഭം?; കണക്കുകള്‍ ഇങ്ങനെ.!

Follow Us:
Download App:
  • android
  • ios