കനേഡിയന്‍ പെന്‍ഷന്‍ ഫണ്ടുകളായ സിപിപിഐബി, ഒന്‍റാറിയോ മുന്‍സിപ്പല്‍ എംപ്ലോയിസ് റിട്ടയര്‍മെന്‍റ് സിസ്റ്റം (ഒഎംഇആര്‍എസ്), ബ്രിട്ടീഷ് കൊളംബിയന്‍ പെന്‍ഷന്‍ കോര്‍പ്പറേഷന്‍ പെന്‍ഷന്‍ കോര്‍പ്പറേഷന്‍ (പിസിപിസി), സോവറിന്‍ വെല്‍ത്ത് ഫണ്ട് അബുദാബി ഇന്‍വെസ്റ്റ് അതോറിറ്റി (എഡിഐഎ), മുബാഡാല നിക്ഷേപ സ്ഥാപനങ്ങള്‍, സിംഗപ്പൂര്‍ ജിഐസി, ജര്‍മനി ആസ്ഥാനമായ അലയന്‍സ് എസ്ഇ തുടങ്ങിയവരാണ് നിക്ഷേപത്തിനായി മുന്നിലേക്ക് വന്നിരിക്കുന്നത്. 

ദില്ലി: റിലയന്‍സ് ജിയോയുടെ ബാലന്‍സ് ഷീറ്റിലെ ബാധ്യത കുറയ്ക്കാനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി വന്‍ നിക്ഷേപം കമ്പനിയിലേക്ക് ആകര്‍ഷിക്കാനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ആലോചന. 1,533 കോടി ഡോളറാണ് (15.33 ബില്യണ്‍ ഡോളര്‍) റിലയന്‍സ് ജിയോയുടെ ആകെ കടബാധ്യത. 

കടബാധ്യത നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഒപ്റ്റിക്കല്‍ ഫൈബറിന്‍റെയും ടവറുകളുടെയും ചുമതലയും നിയന്ത്രണവും പ്രത്യേക കമ്പനി രൂപീകരിച്ച് അതിന്‍റെ കീഴിലേക്ക് മാറ്റിയിരുന്നു. കനേഡിയന്‍ പെന്‍ഷന്‍ ഫണ്ടുകളായ സിപിപിഐബി, ഒന്‍റാറിയോ മുന്‍സിപ്പല്‍ എംപ്ലോയിസ് റിട്ടയര്‍മെന്‍റ് സിസ്റ്റം (ഒഎംഇആര്‍എസ്), ബ്രിട്ടീഷ് കൊളംബിയന്‍ പെന്‍ഷന്‍ കോര്‍പ്പറേഷന്‍ പെന്‍ഷന്‍ കോര്‍പ്പറേഷന്‍ (പിസിപിസി), സോവറിന്‍ വെല്‍ത്ത് ഫണ്ട് അബുദാബി ഇന്‍വെസ്റ്റ് അതോറിറ്റി (എഡിഐഎ), മുബാഡാല നിക്ഷേപ സ്ഥാപനങ്ങള്‍, സിംഗപ്പൂര്‍ ജിഐസി, ജര്‍മനി ആസ്ഥാനമായ അലയന്‍സ് എസ്ഇ തുടങ്ങിയവരാണ് നിക്ഷേപത്തിനായി മുന്നിലേക്ക് വന്നിരിക്കുന്നത്. 

കുറഞ്ഞത് അഞ്ച് നിക്ഷേപകര്‍ക്ക് ഡയറക്ടര്‍ ബോര്‍ഡില്‍ ഇടം നല്‍കാനാണ് റിലയന്‍സ് ആലോചിക്കുന്നത്. കോ-സ്പോണ്‍സേഴ്സായി നിരവധി നിക്ഷേപകരെയും അവര്‍ ലക്ഷ്യമിടുന്നു. റിലയന്‍സ് നിക്ഷേപകരുമായി ചര്‍ച്ചകള്‍ നടത്തിവരുകയാണ്. നിക്ഷേപകര്‍ വലിയ താല്‍പര്യത്തോടെയാണ് റിലയന്‍സിന്‍റെ നീക്കത്തോട് പ്രതികരിക്കുന്നത്.