ഇതിനായി കേമൻ ദ്വീപ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊളംബസ് സെന്റർ കോർപറേഷനിലെ ഇക്വിറ്റി ഓഹരികൾ 98.15 ദശലക്ഷം ഡോളറിന് റിലയൻസ് വാങ്ങും. 

ന്യൂയോര്‍ക്ക്: ന്യൂയോർക്കിലെ അത്യാഡംബര ഹോട്ടൽ സ്വന്തമാക്കാനൊരുങ്ങി റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡ്. മാൻഹാട്ടനിലെ പഞ്ചനക്ഷത്ര ഹോട്ടലായ മന്ററിൻ ഓറിയൻറൽ ഹോട്ടലിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് നൂറ് ലക്ഷം ഡോളറിന്റെ നിക്ഷേപത്തിനായി റിലയന്‍സ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്നലെ സ്റ്റോക് എക്സ്ചേഞ്ചിൽ സമർപ്പിച്ച റെഗുലേറ്ററി ഫയലിങിൽ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതിനായി കേമൻ ദ്വീപ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊളംബസ് സെന്റർ കോർപറേഷനിലെ ഇക്വിറ്റി ഓഹരികൾ 98.15 ദശലക്ഷം ഡോളറിന് റിലയൻസ് വാങ്ങും. ഇവർക്ക് മന്ററിൻ ഓറിയൻറൽ ഹോട്ടലിൽ നിലവിൽ 73.37 ശതമാനം ഓഹരിയുണ്ട്. കമ്പനിയെ സ്വന്തമാക്കുന്നതോടെ ഈ ഹോട്ടലും റിലയൻസിന്റെ നിയന്ത്രണത്തിലാവും.

റിലയൻസ് ഇന്റസ്ട്രിയൽ ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്സ് ലിമിറ്റഡാണ് നിക്ഷേപം നടത്തുന്നത്. 2022 മാർച്ച് അവസാനത്തോടെ ഇടപാട് പൂർത്തിയാകും. പ്രിസ്റ്റീൻ സെൻട്രൽ പാർക്കിനും കൊളംബസ് സർക്കിളിനും തൊട്ടടുത്തായി 2003 ലാണ് മന്ററിൻ ഓറിയൻറൽ ഹോട്ടൽ സ്ഥാപിക്കപ്പെട്ടത്.