Asianet News MalayalamAsianet News Malayalam

കോടീശ്വരന്മാര്‍ കൂട്ടത്തോടെ ഇന്ത്യ വിട്ടുപോകുന്നു; ലക്ഷ്യം ഓസ്‌ട്രേലിയയോ അമേരിക്കയോ!

അതിവേഗം വളരുന്ന സാമ്പത്തികശക്തിയാണ്‌ ഇന്ത്യയെന്ന്‌ അധികൃതര്‍ നിരന്തരം അവകാശപ്പെടുമ്പോഴും രാജ്യത്ത്‌ നിന്ന്‌ വിട്ടുപോകുന്ന കോടീശ്വരന്മാരുടെ എണ്ണം കൂടുകയാണെന്നാണ്‌ ആഫ്രേഷ്യ ബാങ്ക്‌ ആന്റ്‌ റിസര്‍ച്ച്‌ സ്ഥാപനമായ ന്യൂ വേള്‍ഡ്‌ വെല്‍ത്ത്‌ പുറത്തുവിട്ട പട്ടിക സൂചിപ്പിക്കുന്നത്‌.

report shows that 5000 Indian millionaires  packed their bags and moved to another country
Author
Delhi, First Published May 14, 2019, 11:19 AM IST

ദില്ലി: രാജ്യം വിട്ടുപോകുന്ന കോടീശ്വരന്മാരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെന്ന്‌ കണക്കുകള്‍. ഗ്ലോബല്‍ വെല്‍ത്ത്‌ മൈഗ്രേഷന്‍ റിവ്യൂ പട്ടികയില്‍ ചൈനയാണ്‌ ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തുളള രാജ്യം.

അതിവേഗം വളരുന്ന സാമ്പത്തികശക്തിയാണ്‌ ഇന്ത്യയെന്ന്‌ അധികൃതര്‍ നിരന്തരം അവകാശപ്പെടുമ്പോഴും രാജ്യത്ത്‌ നിന്ന്‌ വിട്ടുപോകുന്ന കോടീശ്വരന്മാരുടെ എണ്ണം കൂടുകയാണെന്നാണ്‌ ആഫ്രേഷ്യ ബാങ്ക്‌ ആന്റ്‌ റിസര്‍ച്ച്‌ സ്ഥാപനമായ ന്യൂ വേള്‍ഡ്‌ വെല്‍ത്ത്‌ പുറത്തുവിട്ട പട്ടിക സൂചിപ്പിക്കുന്നത്‌. 5000 അതിസമ്പന്നരാണ്‌ 2018ല്‍ മാത്രം ഇന്ത്യ വിട്ടുപോയത്‌. രാജ്യത്താകെയുള്ള കോടീശ്വരന്മാരുടെ എണ്ണത്തിന്റെ രണ്ട്‌ ശതമാനമാണിത്‌.

കോടീശ്വരന്മാരുടെ കൊഴിഞ്ഞുപോക്കില്‍ ഒന്നാം സ്ഥാനത്തുള്ള ചൈനയില്‍ നിന്ന്‌ 15,000 പേരാണ്‌ കഴിഞ്ഞ വര്‍ഷം വിട്ടുപോയത്‌. അമേരിക്കയുമായുള്ള വ്യാപാരയുദ്ധമാണ്‌ ചൈന വിട്ടുപോകാന്‍ കോടീശ്വരന്മാരെ പ്രേരിപ്പിക്കുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌.പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ള റഷ്യയില്‍ നിന്ന്‌ 7000 പേര്‍ ഇക്കാലയവില്‍ വിട്ടുപോയി.

മുപ്പതുവര്‍ഷമായി ബ്രിട്ടനായിരുന്നു ഇങ്ങനെ സ്വന്തം രാജ്യം വിട്ട്‌ പോകുന്നവര്‍ ചേക്കേറാന്‍ ആഗ്രഹിക്കുന്ന പറുദീസ. എന്നാല്‍, ബ്രക്‌സിറ്റ്‌ വന്നതോടെ ബ്രിട്ടന്റെ ഡിമാന്റ്‌ ഇടിഞ്ഞു. ഇപ്പോള്‍ ഓസ്‌ട്രേലിയയും അമേരിക്കയുമാണ്‌ കോടീശ്വരന്മാര്‍ കുടിയേറുന്ന രാജ്യങ്ങളില്‍ മുന്‍ പന്തിയിലുള്ളത്‌.

Follow Us:
Download App:
  • android
  • ios