ഡിജിറ്റല്‍ സമ്പദ്‍വ്യവസ്ഥ, കാഷ്‍ലെസ് ഇന്ത്യ തുടങ്ങിയ ആശയത്തിന് കരുത്ത് പകരാനാണ് ആര്‍ബിഐ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഇത്തരം സംവിധാനങ്ങളിലൂടെയുളള പണം കൈമാറ്റത്തിന് ചെലവ് കുറയും. 

മുംബൈ: ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി പണ കൈമാറ്റങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കേണ്ടതില്ലെന്ന റിസര്‍വ് ബാങ്ക് തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. രാജ്യത്തെ ബാങ്കുകള്‍ എല്ലാം ഇതിന്‍റെ ഗുണഫലങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ഡിജിറ്റല്‍ സമ്പദ്‍വ്യവസ്ഥ, കാഷ്‍ലെസ് ഇന്ത്യ തുടങ്ങിയ ആശയത്തിന് കരുത്ത് പകരാനാണ് ആര്‍ബിഐ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഇത്തരം സംവിധാനങ്ങളിലൂടെയുളള പണം കൈമാറ്റത്തിന് ചെലവ് കുറയും. വലിയ തുകയുടെ തല്‍സമയ കൈമാറ്റത്തിനായാണ് ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത്.