ബാംഗ്ലൂര്‍: കോഫി ഡേയുടെ ഇടക്കാല ചെയര്‍മാനായി എസ് വി രംഗനാഥിനെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് നിയമിച്ചു. കഫേ കോഫീ ഡേ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു വി ജി സിദ്ധാര്‍ത്ഥയുടെ മരണത്തെ തുടര്‍ന്നാണ് പുതിയ നിയമനം.

നിലവില്‍ കമ്പനിയുടെ ഇന്‍ഡിപെന്‍ഡന്‍റ് ഡയറക്ടറാണ് രംഗനാഥന്‍. സിദ്ധാര്‍ത്ഥയുടെ ഭാര്യ മാളവിക കൃഷ്ണയും കോഫീ ഡേ എന്‍റര്‍പ്രൈസസ് ഡയറക്ടറാണ്. നിതിന്‍ ബാഗ്മാനിയെ കമ്പനിയുടെ ഇടക്കാല ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും ഡയറക്ടര്‍ ബോര്‍ഡ് നിയമിച്ചു.