Asianet News MalayalamAsianet News Malayalam

ആ​ഗോള എണ്ണ വില കൂപ്പുകുത്തി; എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാൻ ഒപെക് പ്ലസ് രാജ്യങ്ങൾ

13 ഒപെക് രാജ്യങ്ങളും റഷ്യ അടക്കമുള്ള സഖ്യ രാഷ്ട്രങ്ങളും ആണ്‌ എണ്ണ ഉത്പാദനം കുറയ്ക്കുക. വിപണിയില്‍ എണ്ണയുടെ ലഭ്യത കുറയുന്നതോടെ ആവശ്യം വര്‍ദ്ധിക്കുമെന്നും വില ഉയരുമെന്നുമാണ് പ്രതീക്ഷ.

Saudis and Russians reach deal on oil production cut
Author
Abu Dhabi - United Arab Emirates, First Published Apr 10, 2020, 8:58 AM IST

വിയന്ന:  സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാൻ ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം. ഉത്പാനത്തിൽ ഒരു ദിവസം ഒരു കോടി ബാരലിന്റെ കുറവ് വരുത്താനാണ് തീരുമാനം. കാൽ നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എണ്ണവില എത്തിയതിനെ തുടർന്നാണ് ഉത്പാദനം വെട്ടിക്കുറയ്ക്കാൻ രാജ്യങ്ങൾ തീരുമാനിച്ചത്.

13 ഒപെക് രാജ്യങ്ങളും റഷ്യ അടക്കമുള്ള സഖ്യ രാഷ്ട്രങ്ങളും ആണ്‌ എണ്ണ ഉത്പാദനം കുറയ്ക്കുക. ആഗോള തലത്തിൽ കൊറോണ വൈറസ് പകർച്ചവ്യാധി വഷളായതിന് പിന്നാലെ എണ്ണവിലയിലുണ്ടായ ഇടിവിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനുന്നതിന് വേണ്ടിയാണ് ഇത്തരമൊരു തീരുമാനം. വിപണിയില്‍ എണ്ണയുടെ ലഭ്യത കുറയുന്നതോടെ ആവശ്യം വര്‍ദ്ധിക്കുമെന്നും വില ഉയരുമെന്നുമാണ് കണക്ക് കൂട്ടുന്നത്. 

ആഗോള ക്രൂഡ് ഓയിൽ വില വ്യാഴാഴ്ച 2002 ന് ശേഷം ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞിരുന്നു. ഒത്തുതീർപ്പിലെത്താനുള്ള യുഎസിന്റെ തുടർച്ചയായ സമ്മർദ്ദത്തെത്തുടർന്നാണ് ഒപെക് + കരാറിലേക്ക് എത്തിയത്. കാരറിന് പിന്നാലെ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റും ഉയർന്ന് ബാരലിന് 23.56 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 2008 ജൂലൈയിലാണ് എണ്ണവില എക്കാലത്തെയും ഉയർന്ന നിരക്കായ ബാരലിന് 147 ഡോളറിലേക്ക് എത്തിയത്.

Also Read: ആർക്കും വേണ്ടാതെ ക്രൂഡ് ഓയിൽ, 2002 ന് ശേഷമുളള ഏറ്റവും വലിയ വിലത്തകർച്ച !

Follow Us:
Download App:
  • android
  • ios